Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആകര്‍ഷകമായി താലപ്പൊലികള്‍
27/11/2023
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം ഗണക സമുദായം വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി തോട്ടുവക്കത്തുനിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നു.

വൈക്കം: വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവ ദിവസം നടന്ന അഖില കേരള വിശ്വകര്‍മ മഹാസഭ വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള താലപ്പൊലി ഭക്തിനിര്‍ഭരമായി. വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പുളിഞ്ചുവട്ടില്‍ നിന്നും ആരംഭിച്ച താലപ്പൊലി ക്ഷേത്രത്തില്‍ പ്രവേശിച്ച് താലം സമര്‍പ്പിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി ശിവദാസന്‍, സെക്രട്ടറി എസ് കൃഷ്ണന്‍, ട്രഷറര്‍ എസ് ശ്രീകുമാര്‍, മഹിളസംഘം പ്രസിഡന്റ് രുക്മിണി നാരായണന്‍, തുളസി സുരേന്ദ്രന്‍, ബിന്ദു മോഹനന്‍, ശ്രീദേവി സന്തോഷ്, സുജാത തങ്കം എന്നിവര്‍ നേതൃത്വം നല്‍കി.
വൈക്കം ഗണക സമുദായം വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് താലപ്പൊലി നടത്തി. തോട്ടുവക്കത്തുനിന്നും പുറപ്പെട്ട താലപ്പൊലിക്ക് സംസ്ഥാന പ്രസിഡന്റ് പുരുഷോത്തമന്‍, സെക്രട്ടറി സുധാകരന്‍, വനിതാസമാജം പ്രസിഡന്റ് ദീപാ ഗോപി, സെക്രട്ടറി ദീപാ ജ്യോതിരാജ് എന്നിവര്‍ നേതൃത്വം നല്‍കി. വേളോര്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലും താലപ്പൊലി നടത്തി ക്ഷേത്രത്തില്‍ പ്രവേശിച്ച് താലങ്ങള്‍ സമര്‍പ്പിച്ചു.