Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിന് ചാരുതയേകി താലപ്പൊലികള്‍
27/11/2023
വീരശൈവ മഹാസഭയുടെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി വലിയകവല ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്നു.

വൈക്കം: സായംസന്ധ്യയ്ക്ക് നിറചാര്‍ത്തായി താലപ്പൊലികള്‍ എത്തി തുടങ്ങി. അഷ്ടമിയുടെ ഏറ്റവും ആകര്‍ഷകമായ ചടങ്ങാണ് താലപ്പൊലികള്‍. മൂന്നാം ഉത്സവം മുതല്‍ ഏഴാം ഉത്സവം വരെ 16 താലപ്പൊലികളാണ് ഇക്കുറി ക്ഷേത്രത്തിലേക്ക് വരിക. അഷ്ടമിയുടെ നാലാം ഉത്സവ ദിവസമായ ഇന്നലെ അഞ്ച് താലപ്പൊലികള്‍ ക്ഷേത്രത്തിലെത്തി താലം സമര്‍പ്പിച്ചു. പട്ടാര്യ സമാജത്തിന്റെ താലപ്പൊലി കിഴക്കേനടയിലെ സമാജം ഓഫീസില്‍ നിന്നും ആരംഭിച്ച് കിഴക്കേഗോപുരം വഴി ക്ഷേത്രത്തില്‍ പ്രവേശിച്ച് താലം സമര്‍പ്പിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും അകമ്പടിയായി. സമാജം പ്രസിഡന്റ് പ്രകാശന്‍ പിള്ള, സെക്രട്ടറി മോഹനന്‍ പുതുശ്ശേരി, വനിതാ വിഭാഗം പ്രസിഡന്റ് സീമ പുത്തന്‍പുര, സെക്രട്ടറി വിജി ചന്ദ്രശേഖരന്‍, ഗിരിജ, ജയശ്രീ, ജയചന്ദ്രന്‍ ശാരംഗി, രാജപ്പന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
വീരശൈവ മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി വലിയകവല ശ്രീധര്‍മ ശാസ്ത ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ച് താലങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍, സെക്രട്ടറി സുധീഷ്, താലൂക്ക് പ്രസിഡന്റ് ഇന്ദിരാ ജയകുമാര്‍, വനിതാസമാജം സംസ്ഥാന സെക്രട്ടറി പ്രമീള മോഹന്‍, സുബി സുരേഷ്, കെ.എസ് അജേഷ്, പി സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.