Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ക്ഷേത്രത്തില്‍ ചാക്യാര്‍ കൂത്ത് തുടങ്ങാന്‍ നടപടിയായി
27/11/2023
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ പുനരാരംഭിക്കുന്ന ചാക്യാര്‍കൂത്തിന് വേണ്ടിയുള്ള മിഴാവിന് ദേവചൈതന്യം പകരുന്ന പൂജകള്‍ തന്ത്രിമാരും മേല്‍ശാന്തിമാരും ചേര്‍ന്ന് നടത്തുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ അഞ്ചു പതിറ്റാണ്ടുകാലമായി മുടങ്ങികിടന്ന ചാക്യാര്‍കൂത്ത് പുനരാരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. രാജഭരണക്കാലത്ത് നിലനിന്നിരുന്ന ആചാരമാണ് ചാക്യാര്‍കൂത്ത്. ചാക്യാര്‍കൂത്ത് നടത്താനുള്ള മിഴാവണി ഒരു ഭക്തന്‍ വൈക്കത്തപ്പന് വഴിപാടായി സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡിന്റേയും ക്ഷേത്രോപദേശക സമിതിയുടേയും അത്താഴക്കഞ്ഞി കമ്മിറ്റിയുടേയും ശ്രമഫലമായാണ് ചാക്യാര്‍കൂത്ത് പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്. ക്ഷേത്രത്തിലെ വലിയ അമ്പലത്തിലാണ് ചാക്യാര്‍കൂത്ത് നടത്തുന്നത്. ഇവിടെ പുതിയ മിഴാവണ സമര്‍പ്പണം ഞായറാഴ്ച രാവിലെ തന്ത്രിമാരും മേല്‍ശാന്തിമാരും ചേര്‍ന്ന് സമര്‍പ്പിച്ചു. മിഴാവണയിലേക്ക് ദേവചൈതന്യം ആവാഹിച്ച് ലയിപ്പിച്ച ശേഷമാണ് സമര്‍പ്പണ ചടങ്ങ് നടത്തിയത്. തന്തിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ടില്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട്ടില്ലത്ത് ചെറിയ നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി അനൂപ് എസ് നമ്പൂതിരി, ദേവനാരായണന്‍ ഇറാംഞ്ചേരി എന്നിവര്‍ കാര്‍മികരായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ പി.എസ് വിഷ്ണു, പിആര്‍ഒ വാസുദേവന്‍ നമ്പൂതിരി, ഉപദേശകസമിതി പ്രസിഡന്റ് പി.വി നാരായണന്‍ നായര്‍, സെക്രട്ടറി കെ വിനോദ് കുമാര്‍, പി.കെ മധുസൂദനന്‍, എസ്.സുരേഷ്, പി.ജി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.