Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആസ്വാദക മനം കവര്‍ന്ന് കലാമണ്ഡപത്തില്‍ എട്ട് വയസ്സുകാരിയുടെ സംഗീതവൈഭവം
27/11/2023
വൈക്കത്തഷ്ടമിയേടനുബന്ധിച്ച് ക്ഷേത്ര കലാമണ്ഡപത്തില്‍ എട്ടു വയസ്സുകാരി ഹൃദ്യ അഭിലാഷ് സംഗീതക്കച്ചേരിയില്‍ അരങ്ങേറ്റം കുറിച്ചു നടത്തിയ സംഗീതസദസ്.

വൈക്കം: അഷ്ടമിയോടനുബന്ധിച്ച് വൈക്കത്തപ്പന്റെ കലാമണ്ഡപത്തില്‍ അരങ്ങേറ്റം കുറിച്ച് സംഗീത ലോകത്തേക്ക് ചുവട് വെച്ചിരിക്കുകയാണ് എട്ട് വയസ്സുകാരി ഹൃദ്യ അഭിലാഷ്. അഷ്ടമിയുടെ മൂന്നാം ഉത്സവ ദിവസമാണ് വൈക്കത്തപ്പനേയും ഗണപതിയേയും സ്തുതിച്ചുകൊണ്ടുള്ള കീര്‍ത്തനങ്ങള്‍ ആലപിച്ച് ഹൃദ്യ അഭിലാഷ് അരങ്ങേറ്റം കുറിച്ചത്. വെച്ചൂര്‍ കാവിത്താഴത്ത് അഭിലാഷിന്റേയും എബിയുടേയും മകളാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹൃദ്യ അഭിലാഷ്. സംഗീതജ്ഞന്‍ ടി.കെ സന്തോഷ് കുമാറിന്റെ ശിക്ഷണത്തിലാണ് സംഗീതം പഠിച്ചത്. സ്‌കൂള്‍ കലാമേളകളിലും ഹൃദ്യയുടെ സംഗീത വൈഭവം പ്രകടമായിട്ടുണ്ട്. ബാലു മേവട, ചങ്ങനാശ്ശേരി അജിത് കുമാര്‍, മഹേഷ് പാലാ, സുബിന്‍ തിടനാട് എന്നിവരാണ് ഹൃദ്യയുടെ സംഗീതത്തിന് മേളമൊരുക്കിയത്.