Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തിന് ചാരുതയേകി എസ്എന്‍ഡിപി യോഗം വനിതാസംഘത്തിന്റെ താലപ്പൊലി
26/11/2023
വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവ ദിവസം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വനിതാ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി.

വൈക്കം: വൈക്കത്തഷ്ടമിയുടെ മൂന്നാം ഉത്സവ ദിവസം എസ്എന്‍ഡിപി യോഗം വൈക്കം വനിതാ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ താലപ്പൊലി ആകര്‍ഷകമായി. മൂന്നാം ഉത്സവ ദിവസം വൈക്കം യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് താലപ്പൊലി നടത്തിയത്. അഷ്ടമിയുടെ ആദ്യ താലപ്പൊലിയാണ് ഞായറാഴ്ച നടന്നത്. ഇനിയുള്ള ദിവസങ്ങളില്‍ വിവിധ സമുദായ സംഘടനകളുടെ നേതൃത്വത്തിലും താലപ്പൊലി നടക്കും. ഇന്നലെ വൈകിട്ട് വൈക്കം ആശ്രമം ഹൈസ്‌കൂള്‍ മൈതാനത്തുനിന്നും താലങ്ങളില്‍ പുഷ്പങ്ങള്‍ നിറച്ച് ദീപം തെളിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ താലപ്പൊലി നഗരത്തിന് ചാരുതയേകി. പട്ടു കുടകള്‍, വിവിധസെറ്റ് വാദ്യമേളങ്ങള്‍ എന്നിവ താലപ്പൊലിക്ക് അകമ്പടിയായി. രാത്രി ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ച് താലങ്ങള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു. വനിതാ യൂണിയന്‍ പ്രസിഡന്റ് ഷീജ സാബു, വൈസ് പ്രസിഡന്റ് രമ സജീവന്‍, സെക്രട്ടറി സിനി പുരുഷോത്തമന്‍, യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, സെക്രട്ടറി എം.പി സെന്‍, യോഗം അസി. സെക്രട്ടറി പി.പി സന്തോഷ്, രാജേഷ് മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.