Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളാപ്പള്ളി നടേശന്‍ വൈക്കം ക്ഷേത്രനടയില്‍ തുലാഭാരം നടത്തി
26/11/2023
വൈക്കത്തഷ്ടമി മൂന്നാം ഉത്സവം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ക്ഷേത്രനടയില്‍ തുലാഭാരം നടത്തുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും വൈക്കത്തപ്പന്റെ തിരുനടയില്‍ തുലാഭാരം നടത്തി. അഷ്ടമിയുടെ മൂന്നാം ഉത്സവ ദിവസം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ അഹസ്സായി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ ക്ഷേത്രദര്‍ശനം നടത്തി തുലാഭാരം നടത്തിയത്. വൈക്കത്തപ്പന്റെ തിരുനടയില്‍ തുടര്‍ച്ചയായി 20-ാം വര്‍ഷമാണ് മുടക്കം കൂടാതെ വെള്ളാപ്പള്ളി നടേശന്‍ തുലാഭാരം നടത്തി വൈക്കത്തപ്പന് വഴിപാട് സമര്‍പ്പിക്കുന്നത്. കോടിയുടുത്ത് കുറിതൊട്ട് രണ്ടാം മുണ്ടും ധരിച്ചാണ് വൈക്കത്തപ്പനെ സ്തുതിച്ച് ശര്‍ക്കര കൊണ്ടുള്ള തുലാഭാരത്തിന് ത്രാസ്സില്‍ ചമ്രം പണഞ്ഞിരുന്നത്. 20 വര്‍ഷമായി തുടരുന്ന ക്ഷേത്ര ദര്‍ശനവും തുലാഭാരവും 87-ാം വയസ്സിലും കൃത്യതയോടെ നടത്താന്‍ നിയോഗം കിട്ടിയതില്‍ വൈക്കത്തപ്പന് നന്ദി അര്‍പ്പിക്കുകയാണ് വെള്ളാപ്പള്ളി നടേശനും കുടുംബവും.
ക്ഷേത്രനടയില്‍ എത്തിയ വെള്ളാപ്പള്ളി നടേശനെ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍ പി.എസ് വിഷ്ണുവും ക്ഷേത്രഭാരവാഹികളും ചേര്‍ന്നു സ്വീകരിച്ചു. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, സെക്രട്ടറി എം.പി സെന്‍, രാജേഷ് മോഹന്‍, സെന്‍ സുഗുണന്‍, പി.വി വിവേക്, ഷീജാ സാബു, എസ്.ജയന്‍ എന്നിവര്‍ പങ്കെടുത്തു.