Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: കൊട്ടിപ്പാടി സേവയോടെ എഴുന്നള്ളിപ്പുകള്‍ തുടങ്ങി
26/11/2023
വൈക്കത്തഷ്ടമിയുടെ മൂന്നാം ദിവസം നടന്ന പ്രഭാത ശ്രീബലി എഴുന്നള്ളിപ്പ്.

വൈക്കം: കൊട്ടിപ്പാടി സേവയോടെയുള്ള എഴുന്നള്ളിപ്പുകള്‍ക്ക് തുടക്കമായി. അഷ്ടമി ഉത്സവത്തിന്റെ മൂന്നാം ദിനം മുതലാണ് പ്രധാന എഴുന്നള്ളിപ്പുകള്‍ തുടങ്ങിയത്. ചട്ടം ഉപയോഗിച്ചുള്ള ശ്രീബലി എഴുന്നള്ളത്ത് കിഴക്കേ ആനപ്പന്തലില്‍ ആരംഭിച്ചതും മൂന്നാം നാളിലാണ്. എഴുന്നള്ളിപ്പ് കിഴക്കേ ആനപ്പന്തലില്‍ എത്തിയതോടെ കൊട്ടിപ്പാടി സേവ തുടങ്ങി. വെച്ചൂര്‍ രാജേഷ്, വെച്ചൂര്‍ വൈശാഖ്, ഉദയനാപുരം രാജേഷ് എന്നിവര്‍ നയിച്ച കൊടിപ്പാടി സേവക്കുശേഷം ഉദയനാപുരം കണ്ണന്‍ മൂവാറ്റുപുഴ ജയന്‍ കുന്നന്താനം ശ്രീകുമാര്‍, തൃപ്പൂണിത്തുറ ശ്രീകുമാര്‍ എന്നിവരുടെ നാദസ്വര മേളവും നടന്നു.
വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് ഗജവീരന്‍ തിരുനക്കര ശിവന്‍ ശിരസ്സിലേറ്റി. ഗജവീരന്‍മാരായ ഭരണങ്ങാനം ഗണപതി, ഭാരത് വിശ്വനാഥ് എന്നിവര്‍ അകമ്പടിയായി. ഇന്ന് മുതല്‍ നടക്കുന്ന വിളക്കെഴുന്നള്ളിപ്പിന് അഞ്ചു പ്രദക്ഷിണമാണ് ഉണ്ടാവുക. രാത്രിയില്‍ വിളക്കെഴുന്നള്ളിപ്പിന് നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവ ഉപയോഗിക്കും.