Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോനാ പള്ളിയില്‍ തിരുനാളിന് കൊടിയേറി
25/11/2023
വൈക്കം ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളോടനുബന്ധിച്ചുള്ള നാല്‍പതുമണി ആരാധനയ്ക്ക് വികാരി ഫാ. ഡോ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റുന്നു

വൈക്കം: സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുനാളിന്റെ ഭാഗമായി നടത്തുന്ന നാല്‍പതുമണി ആരാധനയ്ക്ക് ഫൊറോനാ വികാരി ഫാ.ഡോ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ കൊടിയേറ്റി. അള്‍ത്താരയില്‍ വച്ച് വെഞ്ചരിച്ച കൊടിക്കൂറ ആഘോഷപൂര്‍വം കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. സഹവികാരി ഫാ. എബിന്‍ ഇടശ്ശേരി, പള്ളി ട്രസ്റ്റ് ഭാരവാഹികളായ മാത്യു കോടാലിച്ചിറ, മോനിച്ചന്‍ പെരുഞ്ചേരി, വൈസ് ചെയര്‍മാന്‍ മാത്യൂ കൂടല്ലി, തിരുനാള്‍ കണ്‍വീനര്‍ തോമസ് മാനന്തില്‍, ജോണി അന്നാശ്ശേരി, അള്‍ത്താര ശ്രുശ്രൂഷകന്‍ ബേബി എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് റ്റോബിന്‍ ഇലഞ്ഞിത്തറ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോര്‍ജ് തേലക്കാട്ട് വചന സന്ദേശം നല്‍കി. ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. രാവിലെ 10ന് നടക്കുന്ന തിരുനാള്‍ പാട്ട് കുര്‍ബാനയ്ക്ക് ഫാ. നിക്ലാവോസ് പുന്നക്കല്‍, ഫാ. ജോണ്‍സണ്‍ കൂവേലി, പള്ളി വികാരി ഡോ. ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ എന്നിവരും കാര്‍മികരാവും. തുടര്‍ന്ന് കിഴക്കേ കപ്പേളയിലേക്ക് പ്രദക്ഷിണം പുറപ്പെടും.