Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തിരുവാതിര ശീലുകളില്‍ ആടി കലാമണ്ഡപം
25/11/2023
വൈക്കത്തഷ്ടമിയുടെ ഒന്നാം ഉത്സവ ദിവസം കലാമണ്ഡപത്തില്‍ 532-ാം നമ്പര്‍ സരസ്വതി എന്‍എസ്എസ് വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരുവാതിരകളി.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ ഒന്നാം ഉത്സവം സംയുക്ത എന്‍എസ്എസ് കരയോഗം അഹസ്സായി ആഘോഷിച്ചതിന്റെ ഭാഗമായി വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ വൈക്കത്തപ്പന്റെ കലാമണ്ഡപത്തില്‍ തിരുവാതിരയുടെ ശീലുകള്‍ പാടി അങ്കണമാര്‍ ചുവടുവച്ച് ആടി. വൈക്കം 532-ാം നമ്പര്‍ സരസ്വതി എന്‍എസ്എസ് വനിതാസമാജത്തിന്റെ നേതൃത്വത്തിലാണ് തിരുവാതിര അവതരിപ്പിച്ചത്. ഗണപതി, സരസ്വതി, കഥകളി പദങ്ങള്‍ എന്നീ സ്തുതികള്‍ ആലപിച്ചാണ് തിരുവാതിരക്ക് ചുവടുവച്ചത്. മിനി, ഗീത, ശ്യാമ, ഇന്ദു, സുമ, ഉഷ, റാണി, ജയശ്രീ, ഗീത, ഉഷ, ഷൈലജ, വിജയമ്മ എന്നിവരുടെ സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്. ആചാര്യ ഉദയനാപുരം ശ്രീദേവിയുടെ നേതൃത്വത്തിലാണ് തിരുവാതിര അവതരണം നടത്തിയത്.