Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊച്ചാലുംചുവട്ടിലും തെക്കേനടയിലും വിളക്കുപന്തലിന്റെ നിര്‍മാണം തുടങ്ങി
25/11/2023
വൈക്കം തെക്കേനട അഷ്ടമി വിളക്കു വയ്പ്പ് പന്തലിന്റെ കാല്‍നാട്ടു കര്‍മം ശബരിമല മുന്‍ മേല്‍ശാന്തി വി മുരളീധരന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: വൈക്കത്തഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുമ്മേല്‍ ഭഗവതിയ്ക്കും ശ്രീനാരായണപുരത്തപ്പനും വരവേല്‍പ് നല്‍കാന്‍ കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ വിളക്കുവയ്പ്പ് കമ്മിറ്റി നിര്‍മിക്കുന്ന നാലുനില അലങ്കാര പൂ പന്തലിന്റെ കാല്‍നാട്ട് കര്‍മം ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്നു നടത്തി. പ്രസിഡന്റ് ടി.കെ രമേശ്, സെക്രട്ടറി സുധാകരന്‍ കാലാക്കല്‍, ട്രഷറര്‍ കെ.വി പവിത്രന്‍, ജോയിന്റ് സെക്രട്ടറി ജയന്‍ ഞള്ളയില്‍, ശിവപ്രസാദ്, ചന്ദ്രശേഖരന്‍ നായര്‍, മധു, അജിമോന്‍, എസ്.അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഷ്ടമി ഉത്സവത്തിന്റെ അഞ്ച്, ഏഴ്, പതിനൊന്ന് ഉത്സവദിവസങ്ങളില്‍ കൊച്ചാലുംചുവട് ഭഗവതിയ്ക്ക് വിശേഷാല്‍ പൂജകളും നടത്തും.
വൈക്കത്തഷ്ടമി ദിവസം രാത്രി തെക്കേനട വിളക്ക് വയ്പ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂത്തേടത്തുകാവിലമ്മയ്ക്കും ഇണ്ടംതുരുത്തി ഭഗവതിയ്ക്കും വരവേല്‍പ് നല്‍കാന്‍ തെക്കേനടയില്‍ നിര്‍മിക്കുന്ന വിളക്ക് വയ്പ്പ് പന്തലിന്റെ കാല്‍നാട്ടു കര്‍മം കെഎസ്ഇബി ഓഫീസിന് സമീപം ശബരിമല മുന്‍ മേല്‍ശാന്തി ഇണ്ടംതുരുത്തി വി മുരളീധരന്‍ നമ്പൂതിരി നിര്‍വഹിച്ചു. പ്രസിഡന്റ് അഡ്വ. കെ.പി ശിവജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എന്‍ ശ്രീധരപ്പണിക്കര്‍, ബി ശശിധരന്‍, എം.ടി അനില്‍കുമാര്‍, ശ്രീവത്സം വിജയന്‍, എ സനീഷ് കുമാര്‍, റൂബി പൂക്കാട്ടുമഠം, ജി.രഘുനാഥ്, വേണു തുണ്ടത്തില്‍, വിജയന്‍ മരക്കലത്ത്, സി.ബി ചന്ദ്രമോഹന്‍, പി രവീന്ദ്രന്‍, സാബു, കെ.കെ സചിവോത്തമന്‍, പി.എസ് പ്രതീഷ് എന്നിവര്‍ പങ്കെടുത്തു.