Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍എസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട് ഭക്തിനിര്‍ഭരമായി
23/11/2023
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട്.

വൈക്കം: വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള ടൗണിലെ സംയുക്ത എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി. നാഗമ്പൂഴിമന കൊച്ചുഭഗവതിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട കുലവാഴ പുറപ്പാട് ദീപാരാധനക്ക് ശേഷം വടക്കേഗോപുരം വഴി മഹാദേവ ക്ഷേത്രത്തില്‍ പ്രവേശിച്ചു. പൂത്താലമേന്തിയ വനിതകളും  ചമയങ്ങളണിഞ്ഞ ഗജവീരന്‍മാരും നിശ്ചല ദൃശ്യങ്ങളും കാവടിയും മുത്തുക്കുടകളും കീഴൂര്‍ മധുസൂധന കുറുപ്പിന്റെ പഞ്ചവാദ്യവും തേരോഴി രാമകുറുപ്പിന്റെ ചെണ്ടമേളവും അകമ്പടിയായി. അലങ്കരിച്ച വാഹനത്തില്‍ കൊണ്ടുവന്ന കുലവാഴകളും കരിക്കിന്‍ കുലകളും ദേവസ്വം ഭാരാവാഹികള്‍ ഏറ്റുവാങ്ങി ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളില്‍ കെട്ടി അലങ്കരിച്ചു.
കുലവാഴ പുറപ്പാടിന് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട്, സെക്രട്ടറി കെ.രാജഗോപാലന്‍, വടക്കേനട കരയോഗം പ്രസിഡന്റ് കെ.പി രവികുമാര്‍, സെക്രട്ടറി സി.ശ്രീഹര്‍ഷന്‍, വിവിധ കരയോഗം ഭാരവാഹികളായ പി.എന്‍ രാധാകൃഷ്ണന്‍, എസ് മധു, കെ.എം നാരായണന്‍ നായര്‍, ബി ശശികുമാര്‍, എസ്.പ്രതാപ്, എസ് ഹരിദാസന്‍ നായര്‍, വിജയകുമാര്‍, ശിവരാമകൃഷ്ണന്‍ നായര്‍, എസ്.യു കൃഷ്ണകുമാര്‍, സുരേഷ് കുമാരമംഗലം, എം.എസ് മധു, ബി.ജയകുമാര്‍, രാജേന്ദ്രദേവ്, രാജഗോപാലന്‍ എസ്.ജി ശിവകുമാര്‍, എ ശാന്ത, ഗിരിജ എസ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.