Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക സെമിനാര്‍ നടത്തി
22/11/2023
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക സെമിനാര്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക സെമിനാര്‍ നടത്തി. സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സെമിനാര്‍ സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ രഘുനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി, സെക്രട്ടറി കെ സദാശിവന്‍ നായര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ എബ്രഹാം, ജില്ല സെക്രട്ടറി പ്രൊഫ. കെ സദാശിവന്‍ നായര്‍, ജില്ല വൈസ് പ്രസിഡന്റ് ടി.കെ ഗോപി, ജില്ല സാംസ്‌കാരിക വേദി കണ്‍വീനര്‍ ജി മോഹനകുമാര്‍, വി.എന്‍ ശാരദാംബാള്‍, കെ.സി കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.