Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിഹരന്‍ നമ്പൂതിരിക്ക് സ്വീകരണം നല്‍കി
22/11/2023
ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി ഒരു വര്‍ഷക്കാലത്തെ സേവനം പൂര്‍ത്തിയാക്കി മടങ്ങിയ ഹരിഹരന്‍ നമ്പൂതിരിക്ക് ഇണ്ടംതുരുത്തി ക്ഷേത്ര ഉത്സവകമ്മിറ്റി നല്‍കിയ സ്വീകരണം.

വൈക്കം: ശബരിമല മാളികപ്പുറം മേല്‍ശാന്തിയായി ഒരു വര്‍ഷക്കാലത്തെ പൂജകള്‍ പൂര്‍ത്തിയാക്കി മടങ്ങി എത്തിയ ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരിക്ക് ഇണ്ടംതുരുത്തി ക്ഷേത്രാങ്കണത്തില്‍ ഉത്സവകമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് ജെ ശ്രീനിവാസന്‍, സെക്രട്ടറി എം.പി ചന്ദ്രന്‍, ട്രഷറര്‍ അശോക് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹരിഹരന്‍ നമ്പൂതിരിയുടെ സഹോദരനും ശബരിമല മുന്‍മേല്‍ശാന്തിയുമായ ബി മുരളീധരനും പ്രദേശവാസികളായ നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.