Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ക്ഷേത്രത്തില്‍ സപ്താഹം: അവഭൃഥസ്നാന ചടങ്ങ് ഭക്തിസാന്ദ്രം
21/11/2023
പോളശ്ശേരി ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് വേമ്പനാട് കായലിന്റെ തീരത്ത് നടത്തിയ അവഭൃഥസ്നാന ചടങ്ങ്.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ സമാപന ചടങ്ങുകള്‍ ഭക്തിസാന്ദ്രമായ പൂജകളോടെ പൂര്‍ത്തിയായി. വേമ്പനാട് കായലിന്റെ തീരത്തെ കടവില്‍ അവഭൃഥസ്നാന ചടങ്ങുകളോടെയാണ് സപ്താഹം സമാപിച്ചത്. അവഭൃഥസ്നാന ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി പി.വി സാലി, മേല്‍ശാന്തി ആര്‍.ഗിരീഷ്, യജ്ഞാചാര്യന്‍ കുറുപ്പംകുളം രജികുമാര്‍, പരമേശ്വരന്‍ പള്ളിപ്പുറം, ഉദയഭാനു അരീപറമ്പ്, വേലായുധന്‍ പള്ളിപ്പുറം, സുധിമോന്‍ എന്നിവര്‍ മുഖ്യകാര്‍മികരായി. അവഭൃഥ സ്നാന ചടങ്ങിനുശേഷം മഹാപ്രസാദഊട്ട് നടന്നു. ക്ഷേത്രം പ്രസിഡന്റ് എന്‍.വിജയന്‍, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, വൈസ് പ്രസിഡന്റ് സി.എസ് നാരായണന്‍കുട്ടി, ജോയിന്റ് സെക്രട്ടറി സി.എസ് ശിവദാസ്, ട്രഷറര്‍ വിശ്വംഭരന്‍ അരയശ്ശേരി, മഹിളാസംഘം പ്രസിഡന്റ് ഗംഗ സുശീലന്‍, സെക്രട്ടറി വീണ ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.