Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളാള ഐകമത്യ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
21/11/2023
വെള്ളാള ഐകമത്യ സംഘം വടക്കേനടയില്‍ നിര്‍മിച്ച പുതിയ ഓഫീസ് കെട്ടിട സമുച്ചയം മുന്‍ സെക്രട്ടറി എന്‍.ദിവാകരന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെള്ളാള ഐകമത്യ സംഘം വടക്കേനടയില്‍ നിര്‍മിച്ച സംഘത്തിന്റെ ഓഫീസ് കെട്ടിട സമുച്ചയം മുന്‍ സെക്രട്ടറി എന്‍ ദിവാകരന്‍പിള്ള ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.കെ പുരുഷോത്തമന്‍പിള്ള അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എസ്.ശിവപ്രസാദ്, വി.വിനോദ് കുമാര്‍, ദേവസ്വം ബോര്‍ഡ് റിട്ട. പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. എച്ച് സദാശിവന്‍പിള്ള, ഡോ. പി വിനോദ്, ഭവന്‍സ് വിദ്യാമന്ദിര്‍ പ്രിന്‍സിപ്പാള്‍ ശ്രീജ്യോതി മധു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ രാജശ്രീ വേണുഗോപാല്‍, രേണുക രതീഷ്, വെള്ളാള വനിതാസംഘം പ്രസിഡന്റ് ഇന്ദു രാജീവ്, മുന്‍സെക്രട്ടറി സതീശന്‍, വൈസ് പ്രസിഡന്റ് ആര്‍ രാജേന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.