Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: വിശ്വബ്രഹ്‌മ സമാജം അഹസ്സിന് അരി അളന്നു
21/11/2023
വൈക്കത്തഷ്ടമിയുടെ മുന്നോടിയായി വിശ്വബ്രഹ്‌മ സമാജത്തിന്റെ നേതൃത്വത്തില്‍ അഹസ്സിനുള്ള അരി അളക്കല്‍ ദേവസ്വം കലവറയില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ നടത്തുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തിന് മുന്നോടിയായി വിശ്വബ്രഹ്‌മ സമാജം വൈക്കം മഹാദേവ ക്ഷേത്രത്തില്‍ നടത്തിവരുന്ന പൗരാണിക ചടങ്ങായ സന്ധ്യവേലയുടെ അഹസ്സിനുള്ള അരി അളക്കല്‍ ദേവസ്വം കലവറയില്‍ നടത്തി. ക്ഷേത്രനിര്‍മിതിക്കായി തമിഴ് നാട്ടില്‍ നിന്നും ക്ഷണിച്ചുവരുത്തി നിര്‍മാണത്തില്‍ പങ്കാളികളായതിന്റെ അംഗീകാരത്തിന്റെ ഭാഗമായാണ് ഓരോ അഷ്ടമിക്കാലത്തും വിശ്വബ്രഹ്‌മ സമാജത്തിന് അഹസ്സിന് അരി അളക്കാനുള്ള അവകാശം ലഭിച്ചത്. പതിറ്റാണ്ടുകളായി ഈ അവകാശം കാത്തുപരിപാലിച്ചു പോരുന്നു. ഇന്നലെ വൈകിട്ട് ദേവസ്വം കലവറയില്‍ അരി അളക്കല്‍ ചടങ്ങ് നടത്തിയ സമാജത്തിന്റെ നേതൃത്വത്തില്‍ ഇന്ന് വൈക്കത്തപ്പന് പ്രത്യേക പൂജകളും കലശാഭിഷേകവും കലാമണ്ഡപത്തില്‍ കലാപരിപാടികളും നടത്തും. അഹസ്സിനുള്ള അരി അളക്കല്‍ പ്രസിഡന്റ് സുന്ദരന്‍ ആചാരി, മുതിര്‍ന്ന അംഗങ്ങളായ മണിയനാചാരി, കൃഷ്ണന്‍ ആചാരി, ശിവന്‍കുട്ടി ആചാരി, ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. മുപ്പത്തിയാറര കരകളിലെ ഭാരവാഹികളും തുടര്‍ന്ന് അരി അളക്കല്‍ നടത്തി. അരി അളക്കല്‍ ചടങ്ങില്‍ സെക്രട്ടറി പി.ടി മോഹനന്‍, കണ്‍വീനര്‍ ജി.നടരാജന്‍, ട്രഷറര്‍ ഗിരീഷ് കുമാര്‍, സ്വാഗതസംഘം ട്രഷറര്‍ കെ.സി ധനപാലന്‍, വനിതാസമാജം ഭാരവാഹികളായ മഞ്ജു രാജേഷ്, അശ്വതി, ശാലിനി ഗിരീഷ്, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മുട്ടസ്സ് മന നമ്പൂതിരിയും ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണുവും ചടങ്ങില്‍ പങ്കെടുത്തു.