Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കാര്‍ത്തിക ഉത്സവം കൊടിയേറി
20/11/2023
ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന്  തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: ആചാരപെരുമയോടെ ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവത്തിന് കൊടിയേറി. തന്ത്രിമുഖ്യന്‍ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി കൊടിയേറ്റിന്  കാര്‍മിത്വം വഹിച്ചു. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, ചെറിയ മാധവന്‍ നമ്പൂതിരി, വൈക്കം മേല്‍ശാന്തി ശ്രീധരന്‍ നമ്പൂതിരി, ഏറാഞ്ചേരി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ആഴാട് ഉമേഷ് നമ്പൂതിരി, ആഴാട് നാരായണന്‍ നമ്പൂതിരി, ആഴാട് വിഷ്ണു നാരായണന്‍, മേലേടം ശരത്, പാറോളി വാസുദേവന്‍ നമ്പൂതിരി, പാറോളി പുരുഷോത്തമന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരന്‍ തിരുനക്കര ശിവനും അകമ്പടിയായി. കൊടിമരച്ചുവട്ടിലെ കെടാവിളക്കില്‍ അസി. കമ്മീഷണര്‍ കെ.ഇന്ദുകുമാരി  ദീപപ്രകാശനം നടത്തി. ഉദയനാപുരത്തപ്പന്‍ പുരസ്‌കാരജേതാവ് വൈക്കം രാമചന്ദ്രന്‍, കുമാരനെല്ലൂര്‍ ക്ഷേത്ര പ്രതിനിധികള്‍ എന്നിവരെ ആദരിച്ച ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് നടത്തിയ രാമായണ മത്സരത്തില്‍ വിജയികളായ ഉദയനാപുരം വേദാന്ത വിദ്യാലയത്തിലെ വിദ്യാഥികളെ അനുമോദിച്ചു.  
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം മനോജ് ബി.നായര്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.അയ്യപ്പന്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണു കെ.ബാബു, ഉപദേശക സമിതി പ്രസിഡന്റ് വി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി ഗിരിഷ് മാവേലിത്തറ, വൈസ് പ്രസിഡന്റ് കെ.ഡി ശിവന്‍കുട്ടി നായര്‍  എന്നിവര്‍  ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. നവംബര്‍ 27നാണ് തൃക്കാര്‍ത്തിക. 28ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. കുമാരനല്ലൂര്‍ ക്ഷേത്ര ഊരാണ്മ പ്രതിനിധികള്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തി. കൊടിയേറ്റിനുശേഷം പതിവ് രീതിയില്‍ നടയില്‍ ഉണക്കലരിയും പണക്കിഴിയും സമര്‍പ്പിച്ചു.