Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്തുകര ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി വ്രതാചരണം ഭക്തിസാന്ദ്രം
19/11/2023
ചെമ്മനത്തുകര സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി വ്രതാചരണത്തിന്റെ ഭാഗമായി നടന്ന പാല്‍ക്കുട അഭിഷേക ഘോഷയാത്ര പ്രദക്ഷിണം വെക്കുന്നു.

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി വ്രതവും ക്ഷീരാഭിഷേക പദയാത്രയും ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിന്റെ നാല് ദിക്കുകളില്‍ നിന്നും നൂറു കണക്കിന് ഭക്തര്‍ അഭിഷേകത്തിനായി പാല്‍കുടങ്ങളുമായി പദയാത്രയായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വ്രതശുദ്ധിയോടെ നീങ്ങിയ പദയാത്രയ്ക്ക് വാദ്യമേളങ്ങള്‍, മുത്തുക്കുടകള്‍ എന്നിവ അകമ്പയേകി. ക്ഷേത്രത്തിന് കീഴിലുള്ള 13 കുടുംബ യൂണിറ്റുകളാണ് പങ്കെടുത്തത്. ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം പാലഭിഷേകം നടത്തി. മേല്‍ശാന്തി സനോജ് ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങുകള്‍ക്ക് എസ്.എന്‍.ഡി.പി യോഗം ശാഖാ പ്രസിഡന്റ് വി.വി വേണുഗോപാല്‍, സെക്രട്ടറി ടി.ആര്‍ രമേശന്‍, നിധീഷ് പ്രകാശ്, മധു പുത്തന്‍തറ, കുടുംബ യൂണിറ്റ് ചെയര്‍മാന്‍മാര്‍, വനിതാ സംഘം ഭാരവാഹികള്‍, യൂത്ത്മൂവ്മെന്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.