Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി: സമൂഹ സന്ധ്യവേല ആരംഭിച്ചു
19/11/2023
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായുള്ള വൈക്കം സമൂഹത്തിന്റെ സന്ധ്യവേല ദിനത്തില്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന എഴുന്നള്ളിപ്പ്.

വൈക്കം: അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി സമൂഹങ്ങള്‍ നടത്തിവരുന്ന സമൂഹ സന്ധ്യവേല ആരംഭിച്ചു. വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയാണ് ആദ്യം നടന്നത്. പ്രഭാത പൂജകള്‍ക്കുശേഷം വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നളിച്ചു. ഗജവീരന്‍ വേമ്പനാ
ട് അര്‍ജുനന്‍ തിടമ്പേറ്റി. വൈക്കം ഹരിഹരയ്യരും ക്ഷേത്ര കലാപീഠവും മേളം ഒരുക്കി. വൈകിട്ട് വിളക്കെഴുന്നള്ളിപ്പും നടന്നു. 
ആചാരപെരുമയോടെ സന്ധ്യവേലയുടെ ഭാഗമായുള്ള ഒറ്റപ്പണം സമര്‍പ്പണവും നടന്നു. ആദ്യദിനത്തില്‍ വൈക്കം സമുഹമാണ് ഒറ്റപ്പണ സമര്‍പ്പണം നടത്തിയത്. ബലിക്കല്‍ പുരയില്‍ വെള്ള പട്ടു വിരിച്ചു സമൂഹം സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി ഒറ്റപണം സമര്‍പ്പണത്തിന് ക്ഷണിച്ചു. സമൂഹത്തിന്റെ ആദ്യ അംഗമെന്ന നിലയില്‍ വൈക്കത്ത് പെരുംതൃക്കോവിലപ്പന്‍, ഉദയനാപുരത്തപ്പന്‍, തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലം, തന്ത്രി കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലം, മേല്‍ശാന്തിമാര്‍, കീഴ് ശാന്തിമാര്‍, പടിഞ്ഞാറെടത്ത് ഇല്ലത്ത് മൂസത്, കിഴക്കേടത്ത് മൂസത്, പട്ടോലക്കാര്‍, കിഴിക്കാര്‍ എന്നിവര്‍ പേരു വിളിച്ചപ്പോള്‍ ആ മുറക്ക് എത്തി പണം സമര്‍പ്പിച്ചു.
സമര്‍പ്പിച്ച പണം കിഴിയാക്കി സമൂഹം പ്രസിഡണ്ടന്റ് പി.ബാലചന്ദ്രന്‍ തലച്ചുമടായി എടുത്ത് വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴി പണം എണ്ണി തിട്ടപ്പെടുത്തി ദേവസ്വത്തിന് കൈമാറി. പിന്നീട് ആ കിഴി പണത്തില്‍ നിന്നും ഒരു പണം എടുത്ത് കിഴിയായി സൂക്ഷിച്ചു. ഇത് അടുത്ത സന്ധ്യവേലയുടെ പ്രാരംഭ ചടങ്ങുകള്‍ക്ക് ഉപയോഗിക്കും. ചടങ്ങില്‍ പി.വി രാമനാഥന്‍, സുബ്രഹ്‌മണ്യന്‍ അംബികാ വിലാസ്, ഗോപാലക്യഷ്ണ അയ്യര്‍, അര്‍ജുന്‍ ത്യാഗരാജന്‍ എന്നിവര്‍ പങ്കെടുത്തു.