Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ മറവന്‍തുരുത്ത് പഞ്ചായത്തിലും, അക്കരപ്പാടത്തും പര്യടനം നടത്തി.
04/05/2016
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ മറവന്‍തുരുത്ത് പഞ്ചായത്തിലെ കൊടൂപ്പാടം മേഖലയില്‍ പര്യടനം നടത്തുന്നു

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.കെ നീലകണ്ഠന്‍ മറവന്‍തുരുത്ത് പഞ്ചായത്തിലും, അക്കരപ്പാടത്തും പര്യടനം നടത്തി. പര്യടനപരിപാടിയുടെ ഉദ്ഘാടനം ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി സെന്‍ നിര്‍വഹിച്ചു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് ടി.വി മിത്രലാല്‍ അധ്യക്ഷത വഹിച്ചു. കെ.കരുണാകരന്‍, രാധാകൃഷ്ണന്‍, എം.ആര്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു. ചുങ്കം, മറവന്‍തുരുത്ത് കോളനി, കൂട്ടുമ്മേല്‍, കൊടൂപ്പാടം എന്നിവിടങ്ങളില്‍ പര്യടനം നടത്തി അക്കരപ്പാടത്ത് സമാപിച്ചു. രാജു, പൊന്നപ്പന്‍, സുകുമാരന്‍, ഷൈമോന്‍, സത്യന്‍, വി.ശിവദാസ് എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.