Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തല ചായ്ക്കാന്‍ ഇടമില്ലാതിരുന്ന കുടുംബത്തിന് വീടൊരുക്കി എന്‍എസ്എസ് കരയോഗം
18/11/2023
വീട് കത്തിനശിച്ച കുടുംബത്തിന് കുലശേഖരമംഗലം എന്‍.എസ്.എസ് കരയോഗം നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന ചടങ്ങ് എന്‍എസ്എസ് യൂണിയന്‍ മുന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വീട് കത്തിനശിച്ചതോടെ തലചായ്ക്കാന്‍ ഇടമില്ലാതെ വിഷമിച്ച നാലംഗ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി കുലശേഖരമംഗലം 1440-ാം നമ്പര്‍ ദേവിവിലാസം എന്‍എസ്എസ് കരയോഗം. വീടിന്റെ താക്കോല്‍ദാന ചടങ്ങ് വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ മുന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ടോള്‍-പാലാംകടവ് റോഡരികില്‍ സുമനസുകളുടെ കാരുണ്യത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മിച്ച വീടിന്റെ താക്കോല്‍ അമ്മയും മൂന്ന് മക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. വീട് നഷ്ടപ്പെട്ടപ്പോള്‍ കുടുംബത്തിന് സംരക്ഷണമേകിയ പാലയ്ക്കല്‍ രാധാമണിയെയും, ദുരന്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പിറവി സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകരെയും, കുട്ടികളുടെ പഠന ചിലവിലേക്കായി രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കിയ അമേരിക്കയിലെ എംപവര്‍ ഫൗണ്ടേഷന്‍ പ്രതിനിധികളെയും ചടങ്ങില്‍ ആദരിച്ചു. കരയോഗം പ്രസിഡന്റ് എം.എസ് വിക്രമന്‍ നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ് രാജഗോപാലന്‍, കമ്മിറ്റി അംഗം സലില രമേഷ്, വനിത സമാജം പ്രസിഡന്റ് ബിന്ദു സുനില്‍, കരയോഗം വൈസ് പ്രസിഡന്റ് ജയകുമാര്‍, ട്രഷറര്‍ ശ്രീഹരി എന്നിവര്‍ പ്രസംഗിച്ചു.