Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു; കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ജേതാക്കള്‍
18/11/2023
വൈക്കം ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്നുവന്ന വൈക്കം ഉപജില്ല സ്‌കൂള്‍ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് പുഷ്പമണി ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.
കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. എല്‍പി വിഭാഗത്തില്‍ പള്ളിപ്രത്തുശ്ശേരി സെന്റ് ജോസഫ് എല്‍പിഎസും, യുപി വിഭാഗത്തില്‍ പള്ളിയാട് എസ്എന്‍ യുപി സ്‌കൂളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വൈക്കം സെന്റ് ലിറ്റില്‍ തെരേസസ് ഗേള്‍സ് എച്ച്എസ്എസും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സെന്റ് മൈക്കിള്‍സ് എച്ച്എസ്എസും, അറബിക് സാഹിത്യോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ മറവന്‍തുരുത്ത് എസ്എന്‍ എല്‍പി സ്‌കൂളും, വരിക്കാംകുന്ന് കെഎച്ച്എം എല്‍പി സ്‌കൂളും, യുപി വിഭാഗത്തില്‍ കുലശേഖരമംഗലം എന്‍ഐഎം യുപി സ്‌കൂളും, സംസ്‌കൃത കലോത്സവത്തില്‍ യുപി വിഭാഗത്തില്‍ ഉദയനാപുരം ഗവ. യുപി സ്‌കൂളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് എച്ച്എസ്എസും ജേതാക്കളായി.
ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി സമ്മാനദാനം നിര്‍വഹിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എം ശോഭിക, കെ ദീപേഷ്, ശ്യാമള ജിനേഷ്, ടി പ്രസാദ്, പി.ഡി ജോര്‍ജ്, ബി ജിനുമോള്‍, ലെറ്റി മോള്‍ ജോസഫ്, രേവതി മനീഷ്, ദീപമോള്‍ , മിനി മനയ്ക്കപ്പറമ്പില്‍ രാജലക്ഷ്മി, ശരത് ടി പ്രകാശ്, രാധാമണി, ഗിരിജാ പുഷ്‌കരന്‍, വൈക്കം എഇഒ എം.ആര്‍ സുനിമോള്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ടോണി കോട്ടക്കല്‍, പിടിഎ പ്രസിഡന്റ് ജോസ് ടി കുര്യന്‍, ജനറല്‍ കണ്‍വീനര്‍ എം.കെ ജയമോള്‍, ഹെഡ് മാസ്റ്റര്‍ എം മനോജ്, എച്ച്എം ഫോറം സെക്രട്ടറി എസ് ഷാനിമോള്‍, എന്‍.വൈ അബ്ദുല്‍ ജമാല്‍, കെ ബോബി ജോസഫ്, എം അബ്ദുല്‍ സലാം, പി പ്രദീപ്, പി.ആര്‍ ശ്രീകുമാര്‍, ജാന്‍സി മാത്യു, ബി ശ്രീജ, പി.എസ് ജോഷി, നിഷാദ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.