Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സമൂഹം സന്ധ്യവേലയ്ക്ക് അരി അളന്നു
18/11/2023
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സന്ധ്യവേലയ്ക്ക് ദേവസ്വം കലവറയില്‍ സമൂഹം സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി അരി അളക്കുന്നു.

വൈക്കം: അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് വൈക്കം സമൂഹത്തിന്റെ നേതൃത്വത്തിലുള്ള സന്ധ്യവേല അഹസ്സിന് ദേവസ്വം കലവറയില്‍ അരി അളന്നു. വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്കു ശേഷം സമൂഹം ഭാരവാഹികള്‍ ശ്രീകോവില്‍ നടയില്‍ ചെന്ന് വൈക്കത്തപ്പന് പ്രണാമം അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് അരി അളക്കല്‍ ചടങ്ങ് നടത്തിയത്. ദേവസ്വം കലവറയില്‍ അവകാശികള്‍ക്ക് ദക്ഷിണ സമര്‍പ്പിച്ച ശേഷം സമൂഹം പ്രസിഡന്റ് പി ബാലചന്ദ്രന്‍, സെക്രട്ടറി കെ.സി കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് അരി അളന്നത്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു, മുട്ടസ്സ്മന നമ്പൂതിരി, സമൂഹം ഭാരവാഹികളായ ജി.കെ അയ്യര്‍, വി ഗോപാലകൃഷ്ണന്‍, വൈദ്യനാഥന്‍, ഹരിഹരശര്‍മ, സുബ്രഹ്‌മണ്യം അംബികാവിലാസം എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വൈക്കം സമൂഹം ഹാളില്‍ നിറപറ സമര്‍പ്പണവും നടത്തി. തന്ത്രിമാര്‍, മേല്‍ശാന്തിമാര്‍, കീഴ്ശാന്തിമാര്‍ എന്നിവരും സമൂഹം ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.