Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയന്ത്രണം വിട്ട കാര്‍ ബസിലും ബൈക്കിലും ഇടിച്ചു രണ്ടുപേര്‍ക്ക് പരുക്കേറ്റു
18/11/2023
വൈക്കം-എറണാകുളം റോഡില്‍ ചെമ്പ് പോസ്റ്റ് ഓഫീസ് ജങ്ഷനില്‍ ഉണ്ടായ അപകടത്തില്‍ തകര്‍ന്ന കാര്‍.



വൈക്കം: കാര്‍ നിയന്ത്രണം വിട്ട് ബസിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. വൈക്കം ആശ്രമം സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് കുലശേഖരമംഗലം പുത്തന്‍തറയില്‍ സജി (44), ബൈക്ക് യാത്രികനായ അക്കരപ്പാടം സ്വദേശി വിഷ്ണു (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാറിലുണ്ടായിരുന്ന സജിയുടെ ഭാര്യ അഞ്ജു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് 4.45ന് വൈക്കം-എറണാകുളം റോഡില്‍ ചെമ്പ് പോസ്റ്റ് ഓഫീസ് ജങ്ഷനു സമീപമായിരുന്നു സംഭവം. എറണാകുളം ഭാഗത്ത് നിന്നും എത്തിയ കാര്‍, ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടം നടന്നത്. ബൈക്കില്‍ ഇടിച്ച ശേഷം കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാര്‍ എത്തി കാര്‍ വെട്ടിപൊളിച്ച ശേഷമാണ് സജിയെയും ഭാര്യയെയും പുറത്തിറക്കിയത്. പരുക്കേറ്റ സജിയെയും വിഷ്ണുവിനെയും ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കത്തുനിന്നും അഗ്‌നിരക്ഷാസേന എത്തി റോഡില്‍ പരന്ന ഓയില്‍ കഴുകി കളഞ്ഞു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് വൈക്കം- എറണാകുളം റോഡില്‍ ഒരു മണിക്കൂറിലേറ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.