Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം ഉല്ലല ശാഖ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷിച്ചു
17/11/2023
എസ്എന്‍ഡിപി യോഗം ഉല്ലല ശാഖ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം സത്യാഗ്രഹ സമരത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആരെന്ന് തിരിച്ചറിയാതെയാണ് ഓരോ വിഭാഗങ്ങളും ഇപ്പോള്‍ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം ഉല്ലല ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിന് അറിവിന്റെ വഴി തുറന്നുകൊടുത്ത മഹാനാണ് കുമാരനാശാന്‍ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉല്ലല ശാഖ നിര്‍മിച്ച ടി.കെ മാധവന്‍ സ്മാരക മന്ദിര സമര്‍പ്പണവും വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, ശാഖാ പ്രസിഡന്റ് കെ.എസ് സാജു കോപ്പുഴ, സെക്രട്ടറി സി.എസ് ആശ, യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.വി പ്രസന്നന്‍, യോഗം അസി. സെക്രട്ടറി ടി.പി സന്തോഷ്, രാജേഷ് പി മോഹന്‍, പി.വി വിവേക്, വനിത സംഘം പ്രസിഡന്റ് പ്രസന്ന, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മനു മോഹന്‍, എസ് അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.