Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണ മേഖല തകര്‍ക്കാനുള്ള നീക്കം ചെറുക്കുക: സഹകാരി സംഗമം
17/11/2023
തോട്ടകം സര്‍വീസ് സഹകരണ ബാങ്കില്‍ സംഘടിപ്പിച്ച സഹകാരി സംഗമം വൈക്കം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ഹരിദാസ് ചെയ്യുന്നു.

വൈക്കം: സംസ്ഥാനത്തെ ചില ബാങ്കുകളിലെ സാമ്പത്തിക ക്രമകേടിന്റെ പേരില്‍ സഹകരണ മേഖലെയെ ആകെ തകര്‍ക്കാനുള്ള നിക്ഷിപ്ത താല്‍പര്യക്കാരെ തിരിച്ചറിയണമെന്ന് തോട്ടകം സര്‍വീസ് സഹകരണ ബാങ്കില്‍ സംഘടിപ്പിച്ച സഹകാരി സംഗമം അഭ്യര്‍ത്ഥിച്ചു. സാധാരണ ജനങ്ങളുടെ അത്താണിയായ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിലനിര്‍ത്താന്‍ മുഴുവന്‍ സഹകാരി സമൂഹവും ഒറ്റകെട്ടായി പ്രവര്‍ത്തിക്കണമെന്ന് സംഗമം ഉദ്ഘാടനം ചെയ്ത വൈക്കം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ഹരിദാസ് അഭ്യര്‍ത്ഥിച്ചു. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ തോട്ടകം സഹകരണ ബാങ്ക് പ്രസിഡന്റ് എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.ദേവരാജന്‍, എം.എസ് ധന്യ, റോസി ബാബു, ഉദയപ്പന്‍, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ എം.എസ് രാമചന്ദ്രന്‍, ജെ.പി ഷാജി, ടി ഗംഗാധരന്‍ നായര്‍, സെബാസ്റ്റ്യന്‍ ആന്റണി, കെ.രാധാകൃഷ്ണന്‍ നായര്‍, കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ മായാജി, തോട്ടകം ബാങ്ക് സെക്രട്ടറി കെ.കെ ഷിജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് 'സഹകരണ മേഖല: സാധ്യതയും വെല്ലുവിളിയും' എന്ന വിഷയത്തില്‍ റിട്ട. അസി. രജിസ്ട്രാര്‍ ടോമി ജോസ് ക്ലാസ് നയിച്ചു.