Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഹരിതസഭ നടത്തി
17/11/2023
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വൈക്കം നഗരസഭ വിവിധ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഹരിതസഭ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി വൈക്കം നഗരസഭയുടെ നേതൃത്വത്തില്‍ വെല്‍ഫയര്‍ സെന്ററില്‍ വച്ച് വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഹരിതസഭ നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം സമ്മേളനം ഉദ്ഘാടനം ചെയ്തു. മാലിന്യത്തിനെതിരെ ഓരോ വിദ്യാര്‍ത്ഥികളും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ച് പ്രതിജ്ഞയെടുത്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലേഖ ശ്രീകുമാര്‍, സിന്ധു സജീവന്‍, എസ് ഹരിദാസന്‍ നായര്‍, എന്‍ അയ്യപ്പന്‍, ബിന്ദു ഷാജി, കൗണ്‍സിലര്‍മാരായ എബ്രഹാം പഴയകടവന്‍, അശോകന്‍ വെള്ളവേലില്‍, എ.സി മണിയമ്മ, സുവര്‍ണന്‍, വി.പി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.