Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാളികപ്പുറം മേല്‍ശാന്തിക്ക് യാത്രയയപ്പ് നല്‍കി
17/11/2023
ശബരിമലയില്‍ മാളികപ്പുറം മേല്‍ശാന്തിയായി പൂജകള്‍ പൂര്‍ത്തിയാക്കി വിരമിച്ച വൈക്കം ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരിയെ സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ യാത്രയയപ്പ് നല്‍കുന്നു.

വൈക്കം: ശബരിമലയില്‍ മാളികപ്പുറം മേല്‍ശാന്തിയായി പൂജകള്‍ പൂര്‍ത്തിയാക്കി മടങ്ങുന്ന വൈക്കം ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരിക്ക് ശബരിമലയില്‍ സഹപൂജാരികളും സഹായികളും ചേര്‍ന്നു യാത്രയയപ്പ് നല്‍കി. ഒരു വര്‍ഷക്കാലം മാളികപ്പുറം മേല്‍ശാന്തിയായി സേവനം ചെയ്ത ഹരിഹരന്‍ നമ്പൂതിരിയുടെ സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് യാത്രയയപ്പ് ഒരുക്കിയത്. ചടങ്ങില്‍ ഹരിഹരന്‍ നമ്പൂതിരിയുടെ ജേഷ്ഠസഹോദരന്മാരും ശബരിമല മുന്‍ മേല്‍ശാന്തിമാരുമായിരുന്ന നീലകണ്ഠന്‍ നമ്പൂതിരിയേയും വി മുരളീധരന്‍ നമ്പൂതിരിയേയും ആദരിച്ചു. മാളികപ്പുറം മേല്‍ശാന്തിയായി പൂജ അര്‍പ്പിക്കാന്‍ നിയോഗം കിട്ടിയത് വൈക്കത്തപ്പന്റെയും പരദേവതയായ ഇണ്ടംതുരുത്തി ഭഗവതിയുടെയും മൂത്തേടത്തുകാവ് ഭഗവതിയുടെയും കൃപാകടാക്ഷം കൊണ്ടാണെന്ന് ഹരിഹരന്‍ നമ്പൂതിരി പറഞ്ഞു.