Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'കുഡുംബി സമുദായത്തിന് തൊഴില്‍ സംവരണം അനുവദിക്കണം'
17/11/2023
കേരള കുഡുംബി സ്റ്റുഡന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വൈക്കത്ത് കെഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ.സി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കുഡുംബി സമുദായത്തെ പട്ടികവര്‍ഗത്തില്‍പ്പെടുത്തി തൊഴില്‍ സംവരണം അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള കുഡുംബി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കുഡുംബി സേവാസംഘം സംസ്ഥാന പ്രസിഡന്റ് കെ.സി സുരേഷ് ഉദ്ഘാടനം ചെയ്തു. കുഡുംബി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പാര്‍ത്ഥിവ് എം.കുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെഎസ്എസ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് കെ.ആര്‍ ജയപ്രസാദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, കെഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി സുരേന്ദ്രന്‍, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.എന്‍ രവികുമാര്‍, ജി രഘുനാഥ്, എന്‍.ജി ബിജു, എം.ഡി അരുണ്‍, എം.എന്‍ സതീശന്‍, ബിന്ദു സുബ്രഹ്‌മണ്യന്‍, ഇ.എം രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകളും വിതരണം ചെയ്തു.