Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജൈവ പച്ചക്കറി കൃഷിയുമായി ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍
16/11/2023
വൈക്കം ആശ്രമം സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ തലയാഴത്ത് നടത്തുന്ന ജൈവപച്ചക്കറി കൃഷി.

വൈക്കം: ആശ്രമം സ്‌കൂള്‍ കൃഷി പാഠം പദ്ധതിയില്‍പ്പെടുത്തി നടത്തിവരുന്ന ജൈവ പച്ചക്കറി കൃഷിയുടെ നാലാംഘട്ട വിത്തുപാകലും തൈ നടീലും നടത്തി. തലയാഴം പഞ്ചായത്തിലെ രണ്ടേക്കര്‍ സ്ഥലത്താണ് വള്ളിപയര്‍, കോവല്‍, പച്ചമുളക്, വെണ്ട, പാവല്‍, പടവലം, മത്തന്‍ എന്നീ ഇനങ്ങളിലുള്ള കൃഷി നടത്തുന്നത്. സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ്, സ്റ്റുഡന്റ് പോലീസ്, റെഡ്‌ക്രോസ്, ലിറ്റില്‍ കൈറ്റ്‌സ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി നടപ്പാക്കുന്നത്. കൃഷിയുടെ പരിപാലനവും നടത്തിപ്പും സംബന്ധിച്ച് വ്യക്തമായ അറിവും പരിചയവും ലഭിച്ച വിദ്യാര്‍ഥികള്‍ നടത്തുന്ന കൃഷിയിലൂടെ ലക്ഷ്യത്തില്‍ കവിഞ്ഞ വിളവാണ് ഓരോ തവണയും വിദ്യാര്‍ഥികള്‍ നേടുന്നത്. കൃഷിക്ക് യോഗ്യമായ സ്ഥലം തരപ്പെടുത്തുന്നതിലും കൃഷിസ്ഥലം ഒരുക്കുന്നതിലുമുള്ള വിദ്യാര്‍ഥികളുടെ ദീര്‍ഘ വീക്ഷണമാണ് കൃഷിയെ എന്നും ലാഭകരമാക്കുന്നത്. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിര്‍ധനരെ സഹായിക്കാനും ഉപയോഗിക്കുന്നുണ്ട്.
കൃഷിയുടെ വിത്തുപാകല്‍ പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ ബിന്ദു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഇ.പി ബീന, എം.എസ് സുരേഷ് ബാബു, ടി.എസ് ജിജി, പി.വി വിദ്യ, ആര്‍ ജെഫിന്‍, റിറ്റു എസ് രാജു, ആര്‍ രജനി, ടി ശ്രീനി എന്നിവര്‍ നേതൃത്വം നല്‍കി.