Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടവെച്ചൂര്‍ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ ശിവപുരാണ യജ്ഞം തുടങ്ങി
16/11/2023
കുടവെച്ചൂര്‍ ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തില്‍ ശിവപുരാണ യജ്ഞത്തിന്റെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വഹിക്കുന്നു.

വൈക്കം: കുടവെച്ചൂര്‍ ശ്രീകണ്ഠേശ്വരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടത്തുന്ന ശിവപുരാണ യജ്ഞത്തിന്റെ ദീപപ്രകാശനം എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ് നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ മണപ്പുറം ഉദയകുമാറിന്റെ മുഖ്യകാര്‍മികത്വത്തിലാണ് യജ്ഞം നടത്തുന്നത്. ക്ഷേത്രം തന്ത്രി പറവൂര്‍ രാകേഷ്, മേല്‍ശാന്തി നളന്‍ ശാന്തി, സഹശാന്തി അജീഷ് ശാന്തി എന്നിവരും കാര്‍മികരായിരുന്നു. ശാഖാ പ്രസിഡന്റ് വി.കെ ജയന്‍ ആചാര്യവരണവുംകുടവെച്ചൂര്‍ എകെഡിഎസ് പ്രസിഡന്റ് വിഷ്ണു ടെന്‍സ് ഗ്രന്ഥസമര്‍പ്പണവും, കെപിഎംഎസ് സെക്രട്ടറി കെ.ഗിരീഷ് പറ സമര്‍പ്പണവും നടത്തി. ശാഖാ സെക്രട്ടറി പി.കെ മുരളിധരന്‍, വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, യൂണിയന്‍ കമ്മിറ്റി അംഗം ജ്യോതിഷ് കുമാര്‍, ക്ഷേത്രം മാനേജര്‍ അശോക് കുമാര്‍, രശ്മി അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. യജ്ഞം നവംബര്‍ 19ന് സമാപിക്കും.