Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രകൃതി ഭംഗിയുടെ ഭാവചലനങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്തി കുട്ടികള്‍
15/11/2023
വൈക്കം ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ അയ്യര്‍കുളങ്ങര ഗവ. യുപി സ്‌കൂളിലെ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ പ്രകൃതി ഭാവങ്ങള്‍ കുട്ടികള്‍ ക്യാന്‍വാസില്‍ പകര്‍ത്തിയപ്പോള്‍.

വൈക്കം: പ്രകൃതിയുടെ വരദാനങ്ങള്‍ നെഞ്ചിലേറ്റിയ കുട്ടികള്‍ അവരുടെ മനസുകളില്‍ തെളിഞ്ഞ പ്രകൃതിഭംഗിയുടെ ഓരോ ഭാവങ്ങളും ചലനങ്ങളും ക്യാന്‍വാസില്‍ പകര്‍ത്തിയത് രചനാവൈഭവത്തിന്റെ പ്രത്യേകതയായി. തെങ്ങിന്‍തോപ്പുകളും കായലും പുഴയും ഉള്‍നാടന്‍ ജലാശയങ്ങളും വള്ളം ഊന്നലും പൂക്കളുടെ കാഴ്ചകളും കുട്ടികള്‍ രചനയിലെ ഇനങ്ങളാക്കി. വൈക്കം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, ലയണ്‍സ് ക്ലബ് വൈക്കം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തിലാണ് കുട്ടികള്‍ പ്രകൃതി സൗന്ദര്യം വിഷയമാക്കിയത്. അയ്യര്‍കുളങ്ങര ഗവ. യു.പി സ്‌കൂളില്‍ നടത്തിയ മത്സരത്തില്‍ നാല്‍പതിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. കുഞ്ഞിളം മനസിലെ കണ്ടെത്തലും കാഴ്ചപ്പാടും സംഘാടകരെപോലും അതിശയിപ്പിച്ചു. ചിത്രരചനയുടെ വൈഭവം ഓരോ കുട്ടികളുടെയും രചനകളില്‍ പ്രകടമായി. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് മാത്യു കോടാലിച്ചിറ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ സതീഷ് വി.രാജ്, ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ ക്യാപ്റ്റന്‍ വിനോദ് കുമാര്‍, മനോജ് കുമാര്‍, ട്രഷറര്‍ ബി.ജയകുമാര്‍, രാധാകൃഷ്ണന്‍ നായര്‍, വി.വി സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.