Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തഷ്ടമി:  എന്‍എസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാടിന് ഒരുക്കങ്ങളായി
15/11/2023
വൈക്കത്തഷ്ടമിയ്ക്ക് മുന്നോടിയായി വൈക്കം ടൗണിലെ എന്‍എസ്എസ് കരയോഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുലവാഴ പുറപ്പാടിന്റെ പ്രത്യേക യോഗം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് മുന്നോടിയായി വൈക്കം ടൗണ്‍ എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ ടൗണിലെ ആറു എന്‍എസ്എസ് കരയോഗങ്ങള്‍ സംയുക്തമായി നടത്തുന്ന കുലവാഴ പുറപ്പാട് നവംബര്‍ 23ന് നടത്തും. 23ന് വൈകിട്ട് 4.30ന് വടക്കേനട കൊച്ചുഭഗവതിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു വലിയകവല-കൊച്ചാലുംചുവട് വഴി ക്ഷേത്രത്തിന്റെ വടക്കേനടയിലെത്തും. കുലവാഴ പുറപ്പാട് ദീപാരാധനക്കുശേഷം വടക്കേ ഗോപുരം വഴി ക്ഷേത്രത്തില്‍ പ്രവേശിക്കും. 1880-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി വടക്കേമുറി, 1878-ാം നമ്പര്‍ കിഴക്കുംചേരി വടക്കേമുറി, 1573-ാം നമ്പര്‍ കിഴക്കുംചേരി നടുവിലെമുറി, 1603-ാം നമ്പര്‍ കിഴക്കുംചേരി തെക്കേമുറി, 1820-ാം പടിഞ്ഞാറ്റുംചേരി തെക്കേമുറി 1634-ാം പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി എന്നീ കരയോഗങ്ങളുടെ ആഭിമുഖ്യത്തിലാണ് കുലവാഴ പുറപ്പാട് നടത്തുന്നത്. പൂത്താലമേന്തിയ വനിതകളും  ചമയങ്ങളണിഞ്ഞ ഗജവീരന്‍മാരും നിശ്ചല ദൃശ്യങ്ങളും കാവടിയും മുത്തുക്കുടകളും കീഴൂര്‍ മധുസൂധന കുറുപ്പിന്റെ പഞ്ചവാദ്യവും തേരോഴി രാമകുറുപ്പിന്റെ ചെണ്ടമേളവും അകമ്പടിയാകും. അലങ്കരിച്ച വാഹനത്തില്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന കുലവാഴകളും കരിക്കിന്‍ കുലകളും വടക്കേ ഗോപുരനടയില്‍ വച്ച് ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങും. കൊടിമര ചുവട്ടില്‍ കുലവാഴകളും കരക്കിന്‍ കുലകുളം സമര്‍പ്പിച്ചശേഷം ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളില്‍ കുലവാഴകളും കരിക്കിന്‍ കുലകളും കെട്ടി അലങ്കരിക്കും. 23ന് വൈകിട്ട് 5.30ന് ക്ഷേത്രത്തിലെ കലാമണ്ഡപത്തില്‍ മറവന്‍തുരുത്ത് രാധേശ്യം ഭജനസമിതിയുടെ ഭജനയും ഉണ്ടാകും.
കൊടിയേറ്റ് ദിവസവും രണ്ടാം ഉത്സവ ദിവസവും കരയോഗങ്ങളുടെ വക പുഷ്പാലങ്കാരവും ലക്ഷദീപവും അഹസ്സും പ്രാതലും വിവിധ കലാപരിപാടികളും  ഉണ്ടാകും. കൊടിയേറ്റ് നാളില്‍ കൊടിപ്പുറത്തു വിളക്കും നടത്തും. വടക്കേനട 1880-ാം നമ്പര്‍ പടിഞ്ഞാറ്റുംചേരി വടക്കേമുറി എന്‍എസ്എസ് കരയോഗമാണ് കുലവാഴ പുറപ്പാടിന് ആതിഥേയത്വം വഹിക്കുന്നത്.
കുലവാഴ പുറപ്പടിന്റെ മുന്നോടിയായി വൈക്കം എന്‍എസ്എസ് ഹാളില്‍ ഹാളില്‍ നടന്ന യോഗം യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വടക്കേനട കരയോഗം പ്രസിഡണ്ട് കെ.പി രവികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ കരയോഗം ഭാരവാഹികളായ പി.എന്‍ രാധാകൃഷ്ണന്‍, എസ് മധു, കെ.എം നാരായണന്‍ നായര്‍, ബി ശശികുമാര്‍, എസ് പ്രതാപ്, ഹരിദാസന്‍ നായര്‍, വിജയകുമാര്‍, ശിവരാമകൃഷ്ണന്‍ നായര്‍, എസ്.യു കൃഷ്ണകുമാര്‍, സുരേഷ് കുമാരമംഗലം, സി ശ്രീഹര്‍ഷന്‍, എം.എസ് മധു, ബി ജയകുമാര്‍, രാജേന്ദ്ര ദേവ് എന്നിവരും വനിതാ സമാജം പ്രവര്‍ത്തകരും പങ്കെടുത്തു.