Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക് സഭ തെരഞ്ഞെടുപ്പിനായി ഐഎന്‍ടിയുസി കര്‍മസേന രൂപീകരിക്കും: ആര്‍ ചന്ദ്രശേഖരന്‍
14/11/2023
ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ലോക് സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉജ്വല വിജയം കരസ്ഥമാക്കാന്‍ ഐഎന്‍ടിയുസി ബൂത്തുതലം മുതല്‍ കര്‍മസേന രൂപികരിച്ചു പ്രവര്‍ത്തനം ശക്തമാക്കുമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. ഐഎന്‍ടിയുസി ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി സമൂഹത്തെ ഏറ്റവുമധികം ദ്രോഹിക്കുകയും, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന മോഡി സര്‍ക്കാരിനെയും, പരമ്പരാഗത തൊഴില്‍ മേഖലകളും പൊതുമേഖല സ്ഥാപനങ്ങളും പ്രതിസന്ധിയിലാക്കിയ പിണറായി സര്‍ക്കാരിനെയും അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് ലക്ഷ്യം. ഇതിനായി ഐഎന്‍ടിയുസി ബൂത്തുതലത്തില്‍ അഞ്ചംഗ തൊഴിലാളി സേന രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്നുന ആശ.ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി, ഇലട്രോ കെമിക്കല്‍സ് , നാട്ടകം സിമന്റ് ഫാക്ടറി, നിര്‍മാണമേഖല, കയര്‍, ലോട്ടറി തുടങ്ങിയ മേഖലകളിലെ പ്രതിസന്ധി സംബന്ധിച്ച് പ്രതിനിധി സമ്മേളനം ചര്‍ച്ച ചെയ്തു പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനും, ആവശ്യമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കാനും സമ്മേളനം തീരുമാനിച്ചു. ഡിസംബര്‍ 29നും 30മായി തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ 83 യുണിറ്റുകളിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തി ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണ വേണി ശര്‍മ, ഭാരവാഹികളായ അനിയന്‍ മാത്യു, പി.പി തോമസ്, നന്തിയോടു ബഷീര്‍, ജിജി പോത്തന്‍, ജോമോന്‍ കുളങ്ങര, പി.വി പ്രസാദ്, എം.വി മനോജ്, എം.എന്‍ ദിവാകരന്‍ നായര്‍, സോജി മടപ്പള്ളി, അശോക് മാത്യു, ആര്‍ സജീവ്, ജില്ലാ ഭാരവാഹികളാ പി.വി സുരേന്ദ്രന്‍, ചന്ദ്രിക ഉണ്ണികൃഷ്ണന്‍, പ്രീത രാജേഷ്, രാജന്‍ കൊല്ലംപറമ്പില്‍, വി.ടി ജെയിംസ്, ഇടവട്ടം ജയകുമാര്‍, ശ്രീദേവി അനിരുദ്ധന്‍, ജോര്‍ജ് വര്‍ഗ്ഗീസ്, സക്കറിയാസ് സേവ്യര്‍, പി.ആര്‍ രാജീവ് എന്നിവര്‍ പ്രസംഗിച്ചു.