Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളവാക്കുളം രക്തസാക്ഷികളുടെ സ്മരണയില്‍ മണ്‍ചിരാതുകള്‍ തെളിയിച്ചു
14/11/2023
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഭാഗമായി ടി.കെ മാധവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ദളവാക്കുളം രക്തസാക്ഷികളുടെ സ്മരണയില്‍ 217 മണ്‍ചിരാതുകള്‍ തെളിയിച്ച് നടത്തിയ പരിപാടി വൈക്കം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഭാഗമായി ടി.കെ മാധവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ദളവാകുളം രക്തസാക്ഷികളുടെ സ്മരണയില്‍ 217 മണ്‍ചിരാതുകള്‍ തെളിയിച്ചു. വൈക്കം കിഴക്കേനടയിലെ ദളവാക്കുളം ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ രാജേഷ് തടത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. അജയ് ശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. തലയോലപ്പറമ്പ് യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍, രതീഷ് അക്കരപ്പാടം, അമ്മിണിക്കുട്ടന്‍, പി.പി സന്തോഷ്, കെ.വി പ്രസന്നന്‍, ഗോപാലകൃഷ്ണന്‍ ഇത്തിപ്പുഴ, രാജു കാലായില്‍, സുധീര്‍ ഇടവട്ടം, ശങ്കര്‍ദാസ്, സലി നടുവിലെ, ചക്രപാണി വടയാര്‍ എന്നിവര്‍ പ്രസംഗിച്ചു.