Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശേരി ക്ഷേത്രത്തില്‍ സപ്താഹയജ്ഞം തുടങ്ങി
14/11/2023
വൈക്കം പോളശേരി ഭഗവതി ക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം വൈക്കം മഹദേവക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു

വൈക്കം: പോളശേരി ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം വൈക്കം മഹദേവ ക്ഷേത്രം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ആര്‍.ഗിരീഷ് വിഗ്രഹപ്രതിഷ്ഠ നടത്തി. ക്ഷേത്രം പ്രസിഡന്റ് എന്‍.വിജയന്‍ ആചാര്യവരണവും തന്ത്രി പി.വി.സാലി ഗ്രന്ഥസമര്‍പ്പണവും നടത്തി. യജ്ഞാചാര്യന്‍ കുറുപ്പംകുളം രെജികുമാര്‍ മഹാത്മ്യപ്രഭാഷണം നടത്തി. ക്ഷേത്രം പ്രസിഡന്റ് എന്‍.വിജയന്‍, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ഥന്‍, പരമേശ്വരന്‍ പള്ളിപ്പുറം, ഉദയഭാനു അരിപ്പറമ്പ്, വേലായുധന്‍ പള്ളിപ്പുറം, സുധിമോന്‍ പള്ളിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.