Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് 3 മണിക്ക് നടേല്‍ ലിസ്യൂ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും.
04/05/2016

വൈക്കം ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് വൈകിട്ട് 3 മണിക്ക് നടേല്‍ ലിസ്യൂ സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. മുരിങ്ങുര്‍ ഡീവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ.മാത്യു ഇലവുങ്കല്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മുതല്‍ 4.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലയും രോഗശാന്തി ശുശ്രൂഷയും 4.30ന് ദിവ്യബലിയും തുടര്‍ന്ന് വചനപ്രഘോഷണവും സൗഖ്യവിടുതല്‍ ശുശ്രൂഷകളും നടക്കും. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അനുഗൃഹ സന്ദേശം നല്‍കും. സമാപന ദിവസമായ ഞായറാഴ്ച്ച കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സമാപന സന്ദേശം നല്‍കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം എല്ലാ ഇടവകകളിലേക്കും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.