Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോളശ്ശേരി ക്ഷേത്രത്തില്‍ സപ്താഹം; വിഗ്രഹഘോഷയാത്ര ഭക്തിസാന്ദ്രം
12/11/2023
വൈക്കം പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ സപ്താഹയജ്ഞ വേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം വടക്കേനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വം കൊണ്ടുപോകുന്നു.

വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ 12 മുതല്‍ 19 വരെ നടത്തുന്ന ഭാഗവത സപ്താഹയജ്ഞ വേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം വടക്കേനട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വം കൊണ്ടുപോയി. ശ്രീകൃഷ്ണ ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍.പോറ്റി വിഗ്രഹപൂജ നടത്തി. വാദ്യമേളങ്ങളും മുത്തുകുടകളും താലപ്പൊലിയും അകമ്പടിയായി. പോളശ്ശേരി ക്ഷേത്രം തന്ത്രി പി.വി സാലി, മേല്‍ശാന്തി ആര്‍.ഗിരീഷ്, യജ്ഞാചാര്യന്‍ കുറുപ്പംകുളം രജികുമാര്‍, ക്ഷേത്രം പ്രസിഡന്റ് എന്‍.വിജയന്‍, സെക്രട്ടറി എസ്.എസ് സിദ്ധാര്‍ത്ഥന്‍, മഹിളാസമാജം പ്രസിഡന്റ് ഗംഗ സുശീലന്‍, സെക്രട്ടറി വിണാ ശിവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉണ്ണിയൂട്ട്, പ്രസാദ ഊട്ട്, ലളിതാ സഹസ്രനാമജപം, കാര്‍ത്ത്യായനിപൂജ, വിദ്യാരാജഗോപാലമന്ത്രാര്‍ച്ചന, രുഗ്മിണീസ്വയംവരം, തിരുവാതിരകളി, സ്വയംവരസദ്യ, സര്‍വൈശ്വര്യപൂജ, നവഗ്രഹപൂജ, മഹാമൃത്യുഞ്ജയഹോമം, സന്താനഗോപാലപൂജ, അവഭൃഥസ്‌നാനം, മഹാപ്രസാദ ഊട്ട് എന്നിവ പ്രധാന ചടങ്ങുകളാണ്.