Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ആശ്രമം സ്‌കൂളിന് സ്വന്തം ഡയറി
11/11/2023
വൈക്കം ആശ്രമം സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്‌കൂളിന്റെ പേരില്‍ തയ്യാറാക്കിയ 2024ലെ ഡയറി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രീതി നടേശന് നല്‍കി പ്രകാശനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ ആശ്രമം സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ മികവിന്റെ ഒരധ്യായം കൂടി എഴുതി ചേര്‍ക്കുന്നു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂളിന്റെ പേരില്‍ തയ്യാറാക്കിയ 2024ലെ ഡയറി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രകാശനം ചെയ്തു. 2500 ഡയറികളാണ് തയ്യാറാക്കിയിട്ടുള്ളത്.
ശ്രീനാരായണ ഗുരുവിന്റെ ആശ്രമവും വൈക്കം സത്യഗ്രഹത്തിന്റെ ആസ്ഥാനവുമായിരുന്ന ആശ്രമം സ്‌ക്കൂള്‍ അവിടം കേന്ദ്രമായി നടന്ന സഹനസമരത്തിന്റെ നൂറാം വാര്‍ഷികവും പിന്നീട് അവിടെ വിദ്യാലയം സ്ഥാപിക്കപ്പെട്ടതിന്റെ പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കുകയാണ്. രണ്ട് വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വിപുലമായ ആഘോഷ പരിപാടികള്‍ക്കൊപ്പം കുട്ടികളുടെ പഠനം, പാഠ്യേതര വിഷയങ്ങള്‍, കലാ-കായികം, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ സ്‌ക്കൂളും സ്‌ക്കൂളിന് നേതൃത്വം നല്‍കുന്ന എസ്എന്‍ഡ.പി യോഗം വൈക്കം യൂണിയനും ചേര്‍ന്ന് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നുണ്ട്.
കണിച്ചുകുളങ്ങര വെള്ളാപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ പ്രീതി നടേശന്‍ യോഗം ജനറല്‍ സെക്രട്ടറിയില്‍ നിന്ന് ഡയറി ഏറ്റുവാങ്ങി. ആശ്രമം സ്‌കൂള്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി കണ്‍വീനര്‍ വൈ.ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈക്കം യൂണിയന്‍ പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ പി.വി ബിനേഷ്, യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രധാനാധ്യാപിക പി.ആര്‍ ബിജി, എല്‍പി വിഭാഗം ഹെഡ് മാസ്റ്റര്‍ പി.ടി ജിനീഷ്, ഇ.പി ബീന, റെജി എസ് നായര്‍, ജയന്തി കെ തങ്കപ്പന്‍, എം.എസ് സുരേഷ് ബാബു, റിറ്റു എസ് രാജ്, ആര്‍ രജനി എന്നിവര്‍ പങ്കെടുത്തു.