Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി പുരം പഞ്ചായത്തില്‍ അങ്കണവാടി ഉദ്ഘാടനം ചെയ്തു
11/11/2023
ടി.വി പുരം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ 72-ാം നമ്പര്‍ അങ്കണവാടി സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളാണ് ഓരോ അങ്കണവാടികളുമെന്ന് സി.കെ ആശ എംഎല്‍എ. ടി.വി പുരം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലെ 72-ാം നമ്പര്‍ അങ്കണവാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.കെ ശ്രീകുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.കെ അഖില്‍, അനിയമ്മ അശോകന്‍, സീമാ സുജിത്ത്, ബോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റാണിമോള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് ബിജു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി.എ തങ്കച്ചന്‍ കെ.ടി ജോസഫ്, ദീപാ ബിജു, സൂനമ്മ ബേബി, സിനി ഷാജി എം.എസ് രാമചന്ദ്രന്‍, ഷീലാ സുരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.