Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്ലാ ക്ഷേത്രങ്ങളിലും ഇ - കാണിക്ക സംവിധാനം എര്‍പ്പെടുത്തും: അഡ്വ. കെ അനന്തഗോപന്‍
10/11/2023
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ആരംഭിച്ച ഇ - കാണിക്ക സംവിധാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ നിര്‍വഹിക്കുന്നു.

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഇ-കാണിക്ക സംവിധാനം എര്‍പ്പെടുത്താനുള്ള സമീപനമാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്റെയും ഫെഡറല്‍ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ഇ-കാണിക്ക ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. നിലവില്‍ ശബരിമലയില്‍ ഇ-കാണിക്ക സംവിധാനം നിലവിലുണ്ട്. ഈ സംവിധാനം നിലവില്‍ വന്നതോടെ ലോകത്തിന്റെ എതു കോണിലുള്ള ഭക്തര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന സമയത്ത്  കാണിക്ക അര്‍പ്പിക്കാന്‍ കഴിയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. പരമ്പരഗതമായി ക്ഷേത്രത്തില്‍ വന്ന് ഭണ്ഡാരത്തില്‍ കാണിക്ക അര്‍പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഭക്തരുടെ സാഹചര്യത്തിന് അനുസരിച്ച് കാണിക്ക അര്‍പ്പിക്കാന്‍ വഴിയൊരുക്കി കൊടുക്കുക എന്നതാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നത് എന്നും കെ.അനന്തഗോപന്‍ കൂട്ടിച്ചേര്‍ത്തു. വൈക്കം ക്ഷേത്രത്തിന്റെ കൊടിമര ചുവട്ടില്‍ വച്ച കാണിക്കയില്‍ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തു കാണിക്ക അര്‍പിക്കാം. വഴിപാട് കൗണ്ടറില്‍ എടിഎം കാര്‍ഡ് വഴി പിഒഎസ് മെഷിനിലും പണം സമര്‍പ്പിക്കാം. ഒരു രൂപ മുതല്‍ മുകളിലേക്കുള്ള പണം ഇതുവഴി അര്‍പിക്കാം. സമര്‍പ്പിച്ച കാണിക്കയുടെ അതാതു ദിവസത്തെ വരവ് ദേവസ്വം ബോര്‍ഡ് ഓഫീസിലും വൈക്കത്തെ ദേവസ്വം ഓഫീസിലും അറിയാന്‍ കഴിയും. ഫെഡറല്‍ ബാങ്കിന്റെ നന്ദന്‍കോഡ് ബ്രാഞ്ചും വൈക്കം ബ്രാഞ്ചുമായി ഇ - കാണിക്ക സംവിധാനം ബന്ധപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങില്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ ജി മുരാരി ബാബു, അസി. കമ്മിഷണര്‍ കെ ഇന്ദുകുമാരി, വിജിലന്‍സ് ഓഫീസര്‍ പി.എന്‍ ഗണശ്വരന്‍ പോറ്റി. അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍ പി.എസ് വിഷ്ണു, ഫെഡറല്‍ ബാങ്ക് കോട്ടയം സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ് അഗസ്റ്റിന്‍, ബിസിനസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് കെ.കവിത, വൈക്കം ബ്രാഞ്ച് ഹെഡ് രഞ്ജന ആര്‍ കൃഷ്ണ, ഡിജിറ്റല്‍ ബാങ്കിങ് സീനിയര്‍ മാനേജര്‍ ജോര്‍ജ് എഡ്വിന്‍  ഉപദേശക സമിതി ഭാരവാഹികളായ നാരായണന്‍ നായര്‍ ഓണാട്, വിനോദ് കുമാര്‍, ദിവാകരന്‍ മട്ടക്കല്‍, കെ.വി രാജേന്ദ്രപ്രസാദ്, ഉഷാ നായര്‍, എസ് ആനന്ദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു,