Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഐഎന്‍ടിയുസി ജില്ലാ സമ്മേളനം: പതാകദിനം ആചരിച്ചു
10/11/2023
ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ  പതാകദിനത്തില്‍ സംസ്ഥാന എക്സി. അംഗം അംഗം പി.വി പ്രസാദ് പതാക ഉയര്‍ത്തുന്നു.
 
വൈക്കം: വൈക്കത്ത് 13നും 14നുമായി നടക്കുന്ന ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കം റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പതാകദിനം ആചരിച്ചു. ഐഎന്‍ടിയുസി സംസ്ഥാന എക്സി. അംഗം പി.വി പ്രസാദ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ടൗണ്‍ മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാര്‍, കെ.എം രാജപ്പന്‍, മോഹന്‍ കെ തോട്ടുപുറം, കെ.വി ചിത്രാംഗദന്‍, വൈക്കം ജയന്‍, കെ.എന്‍ ദേവരാജന്‍, ജോസഫ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഉദയനാപുരത്ത് സംസ്ഥാന എക്‌സി. അംഗം എം.വി മനോജും, ചെമ്പില്‍ റീജിയണല്‍ പ്രസിഡന്റ് പി.വി സുരേന്ദ്രനും, വെള്ളൂരില്‍ കെ.പി ജോസും, തലയോലപ്പറമ്പില്‍ വി.ടി ജെയിംസും, ടി.വി പുരത്ത് യു.ബേബിയും, തലയാഴത്ത് ജി.രാജീവും, വെച്ചൂരില്‍ ടി.ആര്‍ ശശികുമാറും, കല്ലറയില്‍ കെ.എന്‍ വേണുഗോപാലും, മറവന്‍തുരുത്തില്‍ മോഹന്‍ കെ തോട്ടുപുറവും പതാക ഉയത്തി.