Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നവോത്ഥാന ചരിത്രത്തില്‍ എന്‍എസ്എസിന്റെ പങ്ക് നിസ്തുലം: പി.ജി.എം നായര്‍
08/11/2023
ചെമ്പ് വിജയോദയം എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: കേരള നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്ത പ്രസ്ഥാനമാണ് നായര്‍ സര്‍വീസ് സൊസൈറ്റി എന്ന് വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി.ജി.എം നായര്‍ കാരിക്കോട്. ചെമ്പ് 813-ാം നമ്പര്‍ വിജയോദയം എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് പി.ജി പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി കെ രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. 80 വയസ് കഴിഞ്ഞ കരയോഗ അംഗങ്ങളെയും, വിവിധ മേഖലകളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചവരെയും
 ചടങ്ങില്‍ ആദരിച്ചു. കലാ കായിക മത്സരങ്ങള്‍, ക്വിസ് മത്സരം എന്നിവ നടത്തി. സമാപന സമ്മേളനത്തില്‍ വനിതാ യൂണിയന്‍ പ്രസിഡന്റ് കെ ജയലക്ഷ്മി സമ്മാനദാനം നടത്തി. യൂണിയന്‍ കമ്മിറ്റി അംഗം എസ് ജയപ്രകാശ്, സെക്രട്ടറി ബി അനില്‍കുമാര്‍, എ രാമകൃഷ്ണന്‍, ഗിരിജ പ്രകാശ്, ശ്രീകുമാര്‍ ആര്‍ നായര്‍, ശാന്തകുമാരി, കാവേരി എന്നിവര്‍ പ്രസംഗിച്ചു.