Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി ചാര്‍ജ് വര്‍ധനവ്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
08/11/2023
വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഡിവിഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി വൈക്കം ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ സമരം ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഭീമമായ വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് പി.ഡി ഉണ്ണി അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം മോഹന്‍ ഡി ബാബു, ഡിസിസി ഭാരവാഹികളായ എ സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, അക്കരപ്പാടം ശശി, വിജയമ്മ ബാബു, ബി അനില്‍കുമാര്‍, കെ.ബിനിമോന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍ ഷൈലകുമാര്‍, ഭൈമി വിജയന്‍, മണ്ഡലം പ്രസിഡന്റ് സോണി സണ്ണി, ബി സമ്പത്ത് കുമാര്‍, വര്‍ഗീസ് പുത്തന്‍ചിറ, പി.കെ മണിലാല്‍, ബി.ഐ പ്രദീപ് കുമാര്‍, എം.ടി അനില്‍കുമാര്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.