Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂള്‍ ശുചീകരണവും  ബോധവല്‍കരണവും നടത്തി
07/11/2023
ജനമൈത്രി പോലീസും ജനമൈത്രി സമിതിയും അയ്യര്‍കുളങ്ങര ഗവ. യു.പി സ്‌കൂളില്‍ നടത്തിയ ബോധവല്‍കരണ സെമിനാര്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം ജനമൈത്രി പോലീസിന്റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ അയ്യര്‍കുളങ്ങര ഗവ. യു.പി സ്‌കൂളും പരിസരവും ശുചീകരിക്കുകയും വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍കരണ പരിപാടിയും നടത്തി. വൈക്കം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ് സുരേഷ് ബോധവല്‍കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. 'നല്ല ബാല്യം, നന്മ ബാല്യം' എന്ന വിഷയത്തില്‍ പ്രീത് ഭാസ്‌കര്‍ ക്ലാസ് എടുത്തു. പിടിഎ പ്രസിഡന്റ് ജെ.ജെ പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപന്‍ സതീഷ് വി രാജ്, ജനമൈത്രി ബീറ്റ് ഓഫിസര്‍ വി.ടി ശ്രീനിവാസന്‍, കെ.സനീഷ്, ജനമൈത്രി സിആര്‍ഒ. ബി സിജി, സമിതി അംഗങ്ങളായ കെ ശിവപ്രസാദ്, പി.എന്‍ കലേഷ്, സമിതി കോ-ഓര്‍ഡിനേറ്റര്‍ പി.എം സന്തോഷ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍, എം.ഒ വര്‍ഗീസ്, ടി സജീവ്, വി.എസ് രവീന്ദ്രന്‍, ജബ്ബാര്‍ ഒമാന്‍, പി.ഡി സുനില്‍കുമാര്‍, ടി.ആര്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.