Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പലസ്തീന്‍ ജനത ഇസ്രയേല്‍ അധിനിവേശത്തിന്റെ ഇര: സി.കെ ശശിധരന്‍
07/11/2023
സിപിഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പാലസ്തീന്‍ ജനത കഴിഞ്ഞ എഴുപത്തിയഞ്ചു വര്‍ഷങ്ങളായി ഇസ്രയേലിന്റെ അധിനിവേശത്തിന് ഇരകളാണെന്ന് സിപിഐ സംസ്ഥാന എക്‌സി. അംഗം സി.കെ ശശിധരന്‍. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ട് ലോകമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. യുദ്ധത്തെ തുടര്‍ന്ന് പത്ത് ലക്ഷത്തിലധികം ജനങ്ങളാണ് പലായനം ചെയ്തത്. ഈ പലായനം ചെയ്യുന്നവരുടെ നേരെയും ഇസ്രയേലിന്റെ ബോംബ് ആക്രമണമുണ്ടായി. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന നരനായാട്ട് ലോകമനസാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. ലോക മനഃസാക്ഷി പലസ്തീനിന് ഒപ്പമാണ്. ചരിത്രപരമായി ഇന്‍ഡ്യ പാലസ്തീനൊപ്പം നിലകൊണ്ട രാജ്യമാണ്. എന്നാല്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ നയങ്ങളില്‍  മാറ്റം വന്നുതുടുങ്ങി. ഇസ്രയേലും അമേരിക്കയുമായിട്ടുള്ള ചങ്ങാത്തത്തിന്റെ ഫലമായി പലസ്തീന്‍ ജനതയ്ക്ക് നല്‍കിയിരുന്ന പിന്തുണയില്‍ നിന്ന് ഇന്‍ഡ്യ വ്യതിചലിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിജെപി സര്‍ക്കാരിന്റെ സമീപനങ്ങള്‍ വിനാശകരമാണ്. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനുവഴങ്ങി സാമ്രാജ്യത്ത താല്‍പര്യങ്ങളുമായി സന്ധി ചെയ്യുന്ന ഈ നിലപാട് അങ്ങേയറ്റം ആപല്‍കരമാണെന്നും സി.കെ ശശിധരന്‍ പറഞ്ഞു. കച്ചേരിക്കവലയില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലം അസി. സെക്രട്ടറി പി പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എന്‍ രമേശന്‍, ഇ.എന്‍ ദാസപ്പന്‍, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, പി സുഗതന്‍, എന്‍ അനില്‍ ബിശ്വാസ് എന്നിവര്‍ പ്രസംഗിച്ചു.