Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശീയ ഗെയിംസില്‍ സ്വര്‍ണം; കല്ലറയ്ക്ക് അഭിമാന തിലകമായി മാര്‍ഗരറ്റ്
07/11/2023
ദേശീയ ഗെയിംസില്‍ തയ്ക്വാന്‍ഡോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ മാര്‍ഗരറ്റ് മരിയ റെജിയെ സിപിഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി അഭിനന്ദിക്കുന്നു.

വൈക്കം: ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ തയ്ക്വാന്‍ഡോ വനിതാ (67 കിലോ) വിഭാഗത്തില്‍ കേരളത്തിനുവേണ്ടി സ്വര്‍ണം നേടി കല്ലറയെന്ന കാര്‍ഷിക ഗ്രാമത്തിന് അഭിമാനമായിരിക്കുകയാണ് മാര്‍ഗരറ്റ് മരിയ റെജി. ജമ്മു കാശ്മീരിന്റെ അഫ്രിന്‍ ഹൈദറെ തോല്‍പ്പിച്ചാണ് 26കാരിയായ മാര്‍ഗരറ്റ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. 2016 മുതല്‍ 2023 വരെ ദേശീയ ഗെയിംസില്‍ തുടര്‍ച്ചയായി ആറു വര്‍ഷം സ്വര്‍ണം നേടിയിട്ടുള്ള മാര്‍ഗരറ്റ് തായ് ക്വോണ്ടയില്‍ ഏഷ്യന്‍ റാങ്കിങ്ങില്‍ ആറാം സ്ഥാനത്തും ലോക റാംങ്കിങ്ങില്‍ 49-ാമതുമാണ്. ഡല്‍ഹി ഗാസിയാബാദിലെ എംഡബ്ല്യുഎസ് തയ്ക്വാന്‍ഡോ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.
സോഷ്യോളജി ബിരുദധാരിയായ മാര്‍ഗരറ്റ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്. 2016ല്‍ മേഘാലയിലും, 2019ല്‍ നേപ്പാളിലെ കാഠ്മണ്ഡുവിലും നടന്ന സാഫ് ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്. ചൈനയിലെ ഷാങ്ങ് ഷ്യൂവില്‍ നടന്ന 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത ഏക ഇന്ത്യന്‍ വനിതാ താരമാണ് തിരുവനന്തപുരത്ത് സാമൂഹിക നീതി ഡയറക്ടറേറ്റില്‍ ക്ലര്‍ക്കാണ് മാര്‍ഗരറ്റ്. സിപിഐ കല്ലറ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി പഴുക്കാത്തറയില്‍ റെജി കുര്യന്റെയും ജെയ് മോളുടെയും മകളാണ്. ഡൊമിനിക് റോണ്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഞായറാഴ്ച നാട്ടില്‍ തിരികെ എത്തിയ മാര്‍ഗരറ്റിനെ സിപിഐ നേതാക്കളായ എം.ജി ഫിലേന്ദ്രന്‍, ഡി ബോബന്‍, വി.കെ സലിംകുമാര്‍, മിനി ജോസ്, രാജേന്ദ്രബാബു, ലൂക്കോസ് എന്നിവര്‍ വീട്ടിലെത്തി അനുമോദിച്ചു.