Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധീവരസഭ വാര്‍ഷിക സമ്മേളനവും ആദരിക്കലും നടത്തി
07/11/2023
അഖില കേരള ധീവരസഭ കാട്ടിക്കുന്ന് 111-ാം നമ്പര്‍ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും ധീവരസഭ ജില്ലാ സെക്രട്ടറി വി.എം ഷാജി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അഖിലകേരള ധീവരസഭ കാട്ടിക്കുന്ന് 111-ാം നമ്പര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ വാര്‍ഷിക പൊതുയോഗവും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും നടത്തി. കാട്ടിക്കുന്ന് കരയോഗ ഹാളില്‍ നടന്ന സമ്മേളനം ധീവരസഭ ജില്ലാ സെക്രട്ടറി വി.എം ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ സരസന്‍, ജോയിന്റ് സെക്രട്ടറി പി.എന്‍ ചന്ദ്രന്‍, പി.വി നടരാജന്‍, സി.കെ പുഷ്പശരന്‍, വനിതാ സമാജം പ്രസിഡന്റ് മണി ചിതംബരന്‍, സെക്രട്ടറി മീനാക്ഷി സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉള്‍നാടന്‍ മത്സ്യതൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 22ന് ഇടക്കൊച്ചി കറുപ്പന്‍ സ്മാരക ഹാളില്‍ നടത്തുന്ന മത്സ്യതൊഴിലാളി സംഗമത്തില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി കെ.എ സരസന്‍ (പ്രസിഡന്റ്), സി.കെ പുഷ്പശരന്‍ (വൈസ് പ്രസിഡന്റ്), പി.ആര്‍ വിനോദ് (സെക്രട്ടറി), പി.എന്‍ ചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), എ.ഡി ദേവദാസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.