Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വോക്കേഷണല്‍ എക്‌സ്‌പോയില്‍ ആശ്രമം സ്‌കൂള്‍ ജേതാക്കള്‍
06/11/2023
എറണാകുളം എസ്ആര്‍വി സ്‌കൂളില്‍ വച്ച് നടന്ന റീജിയണല്‍ വൊക്കേഷണല്‍ എക്‌സ്പോയില്‍ ജേതാക്കളായ വൈക്കം ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഹൈബി ഈഡന്‍ എംപിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.

വൈക്കം: എറണാകുളം എസ്ആര്‍വി സ്‌കൂളില്‍ വച്ച് നടന്ന കോട്ടയംഎറണാകുളം ജില്ലകളിലെ 65 വോക്കേഷണല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടുന്ന റീജിയണല്‍ വോക്കേഷണല്‍ എക്സ്പോയില്‍ ആശ്രമം സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് എക്സലന്‍സ് പെര്‍ഫോം ഇന്‍ കൊമേഴ്സില്‍ ഓവറോള്‍ ട്രോഫിയും കരിക്കുലം റിലേറ്റഡ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
വോക്കേഷണല്‍ കോഴ്സുകളിലെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിനാണ് രണ്ടാം വര്‍ഷ കോമേഴ്‌സ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം ലഭിച്ചത്. ആരോമല്‍ വിജയ്, വി.ഉമാശങ്കരി, ദേവിക എന്നീ വിദ്യാര്‍ഥികളുടെയും, അധ്യാപകരായ നിഷി, എസ്.ആര്‍ ഷീല, ദീപ്തി ദാസ്, സിമി സോമനാഥ് എന്നിവരുടെയും നേതൃത്വത്തിലാണ് പ്രദര്‍ശന സ്റ്റാള്‍ ഒരുക്കിയത്. എറണാകുളം ശാസ്ത്രമേളയോട് അനുബന്ധിച്ചു നടത്തിയ സമാപന സമ്മേളനത്തില്‍ വച്ച് ഹൈബി ഈഡന്‍ എംപി സമ്മാനദാനം നടത്തി.