Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് ക്ഷേത്രത്തില്‍ അലങ്കാര ഗോപുരത്തിന്റെ നിര്‍മാണം തുടങ്ങി
05/11/2023
മൂത്തേടത്തുകാവ് ക്ഷേത്രത്തിന് മുന്‍വശത്ത് നിര്‍മിക്കുന്ന അലങ്കാര ഗോപുരത്തിന്റെ നിര്‍മ്മാണങ്ങള്‍ക്ക് മുന്നോടിയായി മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടത്തിയ പൂജ.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിന്റെ മുന്‍വശത്ത് വൈക്കം-മൂത്തേടത്തുകാവ് റോഡരികില്‍ മധുരാപുരിയുടെ ആചാര അനുഷ്ഠാനങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള അലങ്കാര ഗോപുരത്തിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങി. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലും നിര്‍മണ സ്ഥലത്തും തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മികത്വത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയ ശേഷമാണ് നിര്‍മാണ ജോലികള്‍ തുടങ്ങിയത്. 18 ലക്ഷം രൂപയാണ് നിര്‍മാണ ചിലവ്.
2024ലെ കുംഭഭരണിയ്ക്ക് മുന്‍പായി നിര്‍മണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. മൂത്തേടത്തുകാവ് ക്ഷേത്രത്തിന്റെ പെരുമയ്ക്കും പ്രൗഡിയ്ക്കും യോജിച്ച തരത്തിലുള്ള ഗോപുരമാണ് നിര്‍മിക്കുന്നതെന്ന് മുഖ്യകാര്യദര്‍ശി എ.ജി വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. ചടങ്ങുകള്‍ക്ക് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ഊരാഴ്മക്കാരായ ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി, മുരുങ്ങൂര്‍ ഇല്ലത്ത് വിഷ്ണു നമ്പൂതിരി, എ.ജി വാസുദേവന്‍ നമ്പൂതിരി, എ.ജി ബാലചന്ദ്രന്‍ നമ്പൂതിരി, മേല്‍ശാന്തി എ.വി ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.